പ്രൊഫ. എം. കെ. സാനുവിന്റെ വേർപാടിൽ അനുശോചിച്ചു
അബുദാബി കേരള സോഷ്യൽ സെന്റർ:

അബുദാബി ശക്തി അവാർഡ് മൂന്ന് തവണ കരസ്ഥമാക്കിയ എഴുത്തുകാരൻ എന്ന നിലയിൽ അബുദാബി ശക്തി തിയറ്റേഴ്‌സിനുള്ള ആദരവ് ഏറെയാണ്. 2012 ൽ കർമ്മഗതി എന്ന സാനുമാഷുടെ ആത്മകഥയ്ക്കായിരുന്നു 26-ാമത് അബുദാബി ശക്തി അവാർഡ് ലഭിച്ചത്. അന്ന് മാഷെ ഉൾപ്പെടെ അവാർഡ് ലഭിച്ച 10 പേരെയും അവാർഡ് കമ്മിറ്റി അംഗങ്ങളെയും അബുദാബിയിൽ കൊണ്ടുവന്നു അവാർകൊടുക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ സൗഭാഗ്യമായി കാണുന്നു അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി എ. എൽ. സിയാദ് എന്നിവർ അനുസ്മരിച്ചു.2014 ൽ സമഗ്ര സംഭാവനക്ക് അബുദാബി ശക്തി ടി കെ രാമകൃഷ്ണൻ പുരസ്‌കാരം കണ്ണൂരിൽ വെച്ചും, 2021 ൽ കേസരി, ഒരു കാലഘട്ടത്തിന്റെ സൃഷ്ടി എന്ന കൃതിക്ക് ലഭിച്ച അബുദാബി ശക്തി എരുമേലി പുരസ്കാരം എറണാംകുളത്ത് വെച്ചും പ്രൊഫ. എം. കെ. സാനുവിന് കൈമാറി.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ:
ഇരുപതോളം കൃതികൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത പ്രൊഫ. എം. കെ. സാനു മാഷ് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാൻ കഴിഞ്ഞ അപൂർവ്വം പ്രതിഭകളിലൊരാളാണെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയും സെക്രട്ടറി ബിജിത് കുമാറും അനുസ്മരിച്ചു.