മലികുൽ മുളഫ്ഫർ മജ്ലിസ് ഗ്ലോബൽ പ്രഖ്യാപനം നടത്തി
അബൂദാബി : വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രവാചക പ്രകീർത്തകരെ പങ്കെടുപ്പിച്ച് പൊന്നാനി അസ്സുഫ ദർസ് വർഷംതോറും നടത്തിവരുന്ന മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റിന്റെ ഗ്ലോബൽ പ്രഖ്യാപന സമ്മേളനം അബുദാബിയിൽ നടന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500 ആം ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 19-20-21 തീയതികളിൽ പൊന്നാനി കടലോരത്ത് നടത്തപ്പെടുന്നു. പ്രസ്തുത മജ്ലിസിൻ്റെ ആഗോള പ്രചരണ പ്രഖ്യാപനം സമ്മേളനം അബൂദാബി ഐ.സി.എഫ്. ഓഡിറ്റോറിയത്തിൽ ഐ.സി.എഫ്. അബൂദാബി റീജിയണൽ പ്രസിഡൻ്റ് ഹംസ അഹ്സനി വയനാടിൻ്റെ അദ്ധ്യക്ഷതയിൽ ഐ സി എഫ്,ഐ സി. ഇൻറർനാഷണൽ കൗൺസിൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ജഅ്ഫർ സഖാഫി അൽഅസ്ഹരി മദ്ഹ് പ്രഭാഷണവും പ്രചരണ പ്രഖ്യാപനവും നടത്തി. ഐ.സി.എഫ്.നാഷണൽ നേതാക്കളായ പി.വി.അബൂബക്കർ മുസ്ലിയാർ, വള്ളിക്കുന്ന്, മലികുൽ മുള്ഫർ പ്രോഗ്രാം കോ-ഓർഡിനേറ്ററും മലപ്പുറം ജുവനൈൽ ബോർഡ് കൗൺസിലറുമായ പി.ടി.ശിഹാബുദ്ധീൻ പൊന്നാനി, അഡ്വ. അൻസാർ സഖാഫി ചങ്ങരംകുളം ആശംസകൾ നേർന്നു.കുറ്റിപ്പുറം അബ്ദുൽ വഹാബ് ബാഖവി, സിദ്ദീഖ് അൻവരി കാഞ്ഞിരപ്പുഴ, ഹാഫിള് ഇബ്റാഹിം സഖാഫി ആമയൂർ, ഹാഫിള് അൻവർ സഖാഫി, ഹക്കീം വളക്കൈ, ശംസുദ്ധീൻ ഹാജി അന്തിക്കാട് തുടങ്ങി ഐസിഎഫ്,ആർ എസ് സി,കെ സി എഫ് പ്രാസ്ഥാനിക നേതാക്കളും പ്രവാചക പ്രേമികളും പെങ്കെടുത്തു. ഹബീബ് പടിയത്ത് സ്വാഗതവും അബ്ദുറസാഖ് മുസ് ലിയാർ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.