അബുദാബി കെഎംസിസി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
അബുദാബി: അബുദാബി കെഎംസിസി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ഹംസ നടുവിൽ ഉത്ഘാടനം ചെയ്തു.അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആണ് പരിപാടി ഒരുക്കിയത്. മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. അബുദാബി സെന്റ് ജോർജ് കത്തീഡ്രലിന്റെ ഫാദർ ഗീവർഗീസ് മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.സംസ്ഥാന വൈസ് പ്രസിഡന്റ് കോയ സാഹിബ് തിരുവത്ര, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അൻവർ,ജില്ലാ ജനറൽ സെക്രട്ടറി പി.വി. ജലാൽ, ട്രഷറർ പിഎം ഹൈദരലി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണം പരിപാടിക്ക് ജന: സെക്രട്ടറി കബീർ വി.എം സ്വാഗതവും, ട്രഷറർ പി.കെ താരിഖ് നന്ദിയും അർപ്പിച്ചു.