അബുദാബിയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു
അബുദാബി:അബുദാബിയിലുണ്ടായ കാറപകടത്തിൽ പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) മരിച്ചു. സംസ്കാരം നാളെ 4ന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്‌ന. മകൾ:റൂത്ത്.