PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അതിഥി 

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അതിഥി 

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അതിഥി 

ദുബായ്∙ നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള(എസ്‌ഐബിഎഫ്)യിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അതിഥി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രമുഖരായ എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമടങ്ങുന്ന അതിഥികൾക്കൊപ്പമാണ് മികച്ച വായനക്കാരനും എഴുത്തുകാരനും പ്രസംഗകനുമായ മുഖ്യമന്ത്രിയും ഇടംപിടിച്ചിരിക്കുന്നത്.ഇതാദ്യമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നുള്ള മുഖ്യമന്ത്രി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയാകുന്നത്. ഇന്ന് ഷാർജ ബുക്ക് അതോറിറ്റി കേന്ദ്രത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ദിവസം പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകരായ എസ്ബിഎ സിഇഒ അഹമദ് റക്കാദ് അൽ അംറി പറഞ്ഞു.
‘കഥകളാൽ മെനഞ്ഞത്’ (മെയ്ഡ് ഓഫ് സ്റ്റോറീസ്) എന്ന പ്രമേയത്തിൽ നടക്കുന്ന പുസ്തകമേള നവംബർ 4ന് യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമദ് റക്കാദ് അൽ അംറി സംസാരിക്കുന്നു. ഇന്ത്യയടക്കം 106 രാജ്യങ്ങളിൽ നിന്ന് 2200 പ്രസാധകർ 15 ലക്ഷത്തിലേറെ ടൈറ്റിലുകളുമായി പങ്കെടുക്കും. 1500ലേറെ പരിപാടികളാണ് 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ നടക്കുക. മനോരമ പബ്ലിക്കേഷൻസ് അടക്കമുള്ള പ്രസാധകർ പുതിയ ടൈറ്റിലുകളുമായി എത്തും. കവി പി.കെ.ഗോപിയടക്കമുള്ള എഴുത്തുകാരും സംബന്ധിക്കും.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment