PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയിൽ ആത്​മഹത്യ ശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കി ; പ്രേരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ.

യുഎഇയിൽ ആത്​മഹത്യ ശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കി ; പ്രേരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ.

യുഎഇയിൽ ആത്​മഹത്യ ശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കി ; പ്രേരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ.

ദുബൈ: യുഎഇയിൽ ആത്മഹത്യാശ്രമത്തെ ക്രിമിനൽ കുറ്റമല്ലാതാക്കി നിയമഭേദഗതി. മറ്റൊരാളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ അതിന് സഹായം നൽകുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. ക്രൈംസ്​ ആൻഡ്​ പെനാൽറ്റീസ്​ നിയമത്തിൽ ഭേദഗതി വരുത്തിയാണ്​ ആത്​മഹത്യ ശ്രമം ക്രിമിനൽ കുറ്റമല്ലാതാക്കിയത്​. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ശിക്ഷാഭയം കൂടാതെ ചികിത്സയും സഹായവും തേടാൻ അവസരമൊരുക്കുന്ന ഭേദഗതിയാണിത്.ആത്മഹത്യാശ്രമത്തെ ശിക്ഷിക്കുന്നതിന് പകരം പ്രതിരോധം, ചികിത്സ എന്നിവക്ക്​ പ്രാധാന്യം നൽകുന്നതാണ് പുതിയ സമീപനം. അതേസമയം, മറ്റൊരാളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്ക് കുറ്റത്തിന്‍റെ സ്വഭാവം അനുസരിച്ച്​ ഏഴ്​ വർഷം വരെ തടവും പിഴയും വരെ ശിക്ഷ ലഭിക്കാം. പ്രത്യാഘാതങ്ങൾക്കനുസരിച്ച് വ്യത്യസ്ത ശിക്ഷകളാണ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്.

ജീവനൊടുക്കാൻ ശ്രമിച്ച വ്യക്​തിക്ക്​ സ്ഥിരമായ വൈകല്യം, രോഗം, 20 ദിവസത്തിലധികം സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥ എന്നിവയുണ്ടായാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ താൽക്കാലിക തടവും പിഴയും ശിക്ഷ ലഭിക്കും. പ്രേരണയോ സഹായമോ ആത്മഹത്യയിൽ കലാശിച്ചാൽ അഞ്ച് മുതൽ ഏഴ് വർഷം വരെ താൽക്കാലിക തടവ്.18 വയസ്സിൽ താഴെയുള്ളവരെയോ സ്വന്തം തീരുമാനമെടുക്കാനുള്ള ശേഷിയോ കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ കുറഞ്ഞവരെയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് ഗുരുതരമായ സാഹചര്യമായി കണക്കാക്കും. ഇത്തരം സാഹചര്യത്തിൽ സംഭവത്തിന്‍റെ സ്വഭാവമനുസരിച്ച് മനഃപൂർവമുള്ള കൊലപാതകത്തിനോ കൊലപാതകശ്രമത്തിനോ ബാധകമായ ശിക്ഷ കുറ്റവാളിക്ക് ലഭിക്കാം.ശിക്ഷിക്കപ്പെടുന്ന വിദേശികളെ നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ആത്മഹത്യാശ്രമം പൂർത്തിയാകുന്നതിന് മുമ്പ് സ്വമേധയാ ഇടപെട്ട് ഒരാളുടെ ജീവൻ രക്ഷിക്കുന്ന കുറ്റവാളിയെ ശിക്ഷയിൽനിന്ന് ഒഴിവാക്കാൻ കോടതിക്ക് അധികാരമുണ്ടാകും. സ്ഥിരമായ വൈകല്യമോ രോഗമോ ഉണ്ടാകുകയോ 20 ദിവസത്തിലധികം സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയോ ചെയ്താൽ ഈ ഇളവ് ലഭിക്കില്ല.കൊല​പാതക ​കേസുകളിലെ ശിക്ഷയിലും മാറ്റം വരുത്തിയിട്ടുണ്ട്​. ഇരയുടെ അവകാശികൾ നിയമനടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ഖിസാസ് അവകാശം ഉപേക്ഷിക്കുകയോ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതിന് തയ്യാറാകുകയോ ചെയ്താൽ കുറ്റവാളിക്ക് 15 മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. കുടുംബം മാപ്പ്​ നൽകിയത്​ കൊണ്ട്​ മാത്രം കുറ്റകൃത്യത്തോടുള്ള ഭരണകൂടത്തിന്‍റെ നിയമപരമായ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നാണ്​ ഈ ഭേദഗതിയിലൂടെ വ്യക്​തമാക്കുന്നത്​.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment