PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയിലെ ചെറുകിട ബിസിനസുകൾക്കായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; സംയോജിത ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും

യുഎഇയിലെ ചെറുകിട ബിസിനസുകൾക്കായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; സംയോജിത ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും

യുഎഇയിലെ ചെറുകിട ബിസിനസുകൾക്കായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; സംയോജിത ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും

അബുദാബി : യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എസ്എംഇ) സമഗ്ര ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ലുലു മണി ബിസിനസ് അന്താരാഷ്ട്ര പേയ്‌മെന്റ് സേവന ദാതാക്കളായ മാസ്റ്റർകാർഡുമായി ധാരണാപത്രം ഒപ്പുവെച്ചു.അബുദാബിയിൽ നടന്ന ‘ഇൻവെസ്റ്റോപിയ ബ്രിഡ്ജ്’ ഉച്ചകോടിയിലാണ് നിർണായക കരാർ ഒപ്പുവെച്ചത്. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും മാസ്റ്റർകാർഡ് ഇഇഎംഇഎ മാർക്കറ്റ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെറ്റെ ഗുണെയും കരാർ കൈമാറി.യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡിജിറ്റൽ ബാങ്കായ ‘റുയ’ (Ruya) വഴിയാണ് ഈ പ്ലാറ്റ്‌ഫോമിന് ആവശ്യമായ ബാങ്കിങ് അടിത്തറയൊരുക്കുന്നത്. ലുലു മണി ബിസിനസ് അക്കൗണ്ടുകൾ, മാസ്റ്റർകാർഡ് അധിഷ്ഠിത കോർപ്പറേറ്റ് കാർഡുകൾ, വേതന സുരക്ഷാ സംവിധാനം (WPS), ബിസിനസ് ചെലവുകളുടെ കൃത്യമായ ഏകോപനം എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ സംരംഭകർക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തം വഴി സാധിക്കും.യുഎഇയിലെ ചെറുകിട വ്യാപാരികളിൽ 74 ശതമാനവും അടുത്ത ഒരു വർഷത്തെ ബിസിനസ് വളർച്ചയിൽ തികഞ്ഞ ശുഭാപ്തിവിശ്വാസം പുലർത്തുന്നതായി മാസ്റ്റർകാർഡ് എസ്എംഇ കോൺഫിഡൻസ് ഇൻഡക്സ് കണക്കുകൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ ഇടപാടുകളിലേക്ക് അതിവേഗം ചുവടുമാറുന്ന ബിസിനസുകൾക്ക് സാമ്പത്തിക മാനേജ്‌മെന്റ് കൂടുതൽ ലളിതമാക്കാൻ പുതിയ സംവിധാനം സഹായകരമാകും.

സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും പ്രധാന ചാലകശക്തി ചെറുകിട-ഇടത്തരം സംരംഭങ്ങളാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ബിസിനസ് ഇടപാടുകൾ പൂർത്തിയാക്കാനും വളർച്ച ഉറപ്പാക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് എസ്എംഇകൾക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സമഗ്ര പരിഹാരം നൽകുകയാണ് ലുലു മണി ബിസിനസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2030-ഓടെ ആഗോളതലത്തിൽ 50 കോടി ജനങ്ങളെയും ചെറുകിട ബിസിനസുകളെയും സുരക്ഷിത സാമ്പത്തിക ശൃംഖലയുടെ ഭാഗമാക്കാനുള്ള മാസ്റ്റർകാർഡിന്റെ ലക്ഷ്യത്തിന് ഈ പങ്കാളിത്തം ഊർജം പകരുമെന്ന് മെറ്റെ ഗുണെ പ്രതികരിച്ചു. ബിസിനസ് രംഗത്ത് നൂതന പേയ്‌മെന്റ് സൗകര്യങ്ങൾ എത്തിക്കുന്നത് സംരംഭങ്ങൾക്ക് വിപണിയിൽ കരുത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീഅത്ത് അനുസൃതമായ ഡിജിറ്റൽ ബാങ്കിങ് സാങ്കേതികവിദ്യയും ലുലുവിന്റെ വിപുലമായ വിപണി സാന്നിധ്യവും മാസ്റ്റർകാർഡിന്റെ ആഗോള ശൃംഖലയും ഒന്നിക്കുന്നത് വിപണിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് റുയ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റോഫ് കോസ്റ്റർ വ്യക്തമാക്കി.യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ കോർപ്പറേറ്റ് ബിസിനസ് വിഭാഗമാണ് ലുലു മണി ബിസിനസ്. ജിസിസി, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകളിലായി പത്തോളം രാജ്യങ്ങളിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് സാന്നിധ്യമുണ്ട്. യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്ക് കരുത്തേകുന്ന രീതിയിലാണ് ചെറുകിട സംരംഭങ്ങൾക്കായുള്ള ഈ പുതിയ ഡിജിറ്റൽ സഖ്യം വിഭാവനം ചെയ്തിരിക്കുന്നത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment