PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിശ്വാസവും സേവനവും സമന്വയിക്കുന്ന സമ്പൂർണ്ണതയാണ് മാർത്തോമാ സഭയെന്ന് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ

വിശ്വാസവും സേവനവും സമന്വയിക്കുന്ന സമ്പൂർണ്ണതയാണ് മാർത്തോമാ സഭയെന്ന് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ

വിശ്വാസവും സേവനവും സമന്വയിക്കുന്ന സമ്പൂർണ്ണതയാണ് മാർത്തോമാ സഭയെന്ന് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ

അബുദാബി : അചഞ്ചല ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും കൈകോർക്കുമ്പോളാണ്  സഭകളുടെ  ദൗത്യം പൂർണ്ണമാകുന്നതെന്നും , മാർത്തോമ്മാ സഭ എന്നും നിലകൊണ്ടത് ഈ ദൗത്യ നിർവഹണത്തിലായിരുന്നുവെന്നും  യു എ യിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ അഭിപ്രായപ്പെട്ടു.അബുദാബി മാർത്തോമ ദേവാലയത്തിന്റെ  55 മത് ഇടവക ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീക വളർച്ചയുടെ കേന്ദ്രം മാത്രമല്ല , വിഭാഗീയതകൾക്കു അതീതമായി ജനങ്ങളെ ചേർത്തുപിടിക്കുകയും , സമൂഹത്തിന് നന്മ ചെയ്യുന്നതിന് ജനങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യുന്ന  ചാലകശക്തികൂടിയാകണം ഓരോ ദേവാലയങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. മിസ്സ്‌ യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട ഇടവകാംഗമായ കെസിയ ലിസ് മേജൊയെ സ്ഥാനപതി  അഭിനന്ദിച്ചു.

സഭയുടെ  കോട്ടയം കൊച്ചി ഭദ്രാസന അധ്യക്ഷൻ  തോമസ് മാർ  തിമത്തിയോസ് എപ്പിസ്കോപ്പ  അധ്യക്ഷത വഹിച്ചു . ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഐ പി എസ്‌ , ഇടവക വികാരി റവ. ജിജോ. സി ഡാനിയേൽ, സഹ വികാരി  റവ.ബിജോ എ തോമസ്, റവ.എബ്രഹാം വർഗീസ്,  വൈസ് പ്രസിഡന്റ്  സജി തോമസ്, ട്രസ്റ്റിമാരായ മാത്യു പി ജോൺ, ബിജു  വർഗീസ്, സെക്രട്ടറി സിമി സാം മാമൻ, എന്നിവർ പ്രസംഗിച്ചു.  കൺവീനർമാരായ അജിത്ത്. എ ചെറിയാൻ, അഡ്വ. സിൽസി റെയ്‌ചൽ, സുനിൽ സോഫന്‍, എന്നിവർ  നേതൃത്വം നൽകി. 10, 12 ക്ലാസ്സുകളിൽ  മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment