PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldതമിഴകത്ത് മമ്മൂട്ടി–മോഹൻലാൽ താരയുദ്ധം; മാത്യുവും കാർത്തികേയനും നേർക്കുനേർ.

തമിഴകത്ത് മമ്മൂട്ടി–മോഹൻലാൽ താരയുദ്ധം; മാത്യുവും കാർത്തികേയനും നേർക്കുനേർ.

തമിഴകത്ത് മമ്മൂട്ടി–മോഹൻലാൽ താരയുദ്ധം; മാത്യുവും കാർത്തികേയനും നേർക്കുനേർ.

മലയാളത്തിൽ മമ്മൂട്ടി–മോഹൻലാൽ ചിത്രങ്ങൾ ഒന്നിച്ചെത്തുമ്പോൾ രണ്ടുപേരുടെയും ആരാധകർ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കാറുണ്ട്. ഇപ്പോഴിതാ തമിഴകത്ത് മമ്മൂട്ടി–മോഹൻലാൽ താരയുദ്ധത്തിന് അരങ്ങ് ഒരുങ്ങുന്നു. മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഓം’, ‘ജയിലർ 2’ എന്നീ ചിത്രങ്ങളാണ് അടുപ്പിച്ചുള്ള രണ്ട് ദിവസങ്ങളിൽ റിലീസ് ചെയ്യുന്നത്.

മാത്യുവായി ജയിലർ 2

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലറി’ൽ മാത്യു എന്ന അധോലോക നായകനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രത്തിലെ മോഹൻലാലിന്റെ ഇൻട്രോയും സ്റ്റൈലിഷ് ലുക്കും തരംഗമായി മാറിയിരുന്നു. രണ്ടാം ഭാഗത്തിലും ഈ കഥാപാത്രമുണ്ടെന്ന് സംവിധായകൻ തന്നെ സ്ഥിരീകരിച്ചിരുന്നു.മോഹൻലാലിനു പുറമെ നിരവധി മലയാളി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ, മിർണ, ഷംന കാസിം, രാജേഷ് മാധവൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും ചിത്രസംയോജനം ആർ. നിർമലുമാണ് നിർവഹിക്കുന്നത്. നെൽസണും രജനീകാന്തും ആദ്യമായി ഒന്നിച്ച ‘ജയിലർ’ 2023 ഓഗസ്റ്റ് 10-നായിരുന്നു റിലീസ് ചെയ്തത്. ഈവരുന്ന ഒക്ടോബർ 15-നാണ് ജയിലർ 2 തിയറ്ററുകളിൽ എത്തുക.

സിയ/ ബർമ കാർത്തികേയനായി ‘ഓം’

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ബർമ കാർത്തികേയൻ എന്ന കള്ളക്കടത്തുകാരനായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസർ പുറത്തിറങ്ങിയിരുന്നു. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഓം ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ഉധിരം: ദ ബ്ലഡ് വുഡ്” എന്നാണ്. സായി പല്ലവിയാണ് നായിക. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment