യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്‌സ്‌ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു.
അബുദാബി: ഗൾഫിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് പ്രവർത്തന രംഗത്ത് പതിനേഴ് വര്ഷം പിന്നിടുന്നു. 2009 യിൽ പ്രവർത്തനം ആരംഭിച്ച ലുലു എക്സ്ചേഞ്ച്ന് ഇപ്പോൾ വിവിധ രാജ്യങ്ങളിലായി 170 ശാഖകളാണുള്ളത്. വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി 17 വര്ഷം പിന്നിട്ട ജീവനക്കാരെയും ദീർഘ കാലമായി ഒപ്പം നിൽക്കുന്ന ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിച്ചു. അബുദാബി അൽ വഹ്‌ദ മാളിൽ നടന്ന ചടങ്ങിൽ ആണ് ലുലു എക്സ്ചേഞ്ച് അധികൃതർ പതിനേഴാം വാർഷികം ആഘോഷിച്ചത്.ഉപഭോക്താക്കള്‍, ജീവനക്കാര്‍, പങ്കാളികള്‍, മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 17 വര്ഷം പിന്നിട്ട ജീവനക്കാരെ ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ലീവാണ് കാറുകൾ നേടിയവർക്ക് ചടങ്ങിൽ കാറിന്റെ താക്കോൽ കൈമാറി. ഫുടബോൾ പ്രവചന മത്സരത്തിലെ ജേതാവിനു താരങ്ങൾ ഒപ്പിട്ട ഔദ്യോഗിക അർജന്റീനിയന് ജേഴ്സി സമ്മാനമായി നൽകി. ദീർഘ കാലമായി ലുലു എക്സ്ചേഞ്ച് നു ഒപ്പം നിൽക്കുന്ന ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിച്ചു. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസമാണ് തങ്ങളുടെ വിജയം എന്ന് ലുലു എക്സ്ചേഞ്ച് എം ഡി അദീപ് അഹമ്മദ് വാർത്താകുറിപ്പിൽ പറഞ്ഞു. സി ഇ ഓ തമ്പി സുദർശനൻ, ഡയറക്ടർ നാരായൺ പ്രധാൻ,ഡെപ്യുട്ടി സി ഇ ഓ ഷൈജു മോഹൻദാസ് തുടങ്ങിയവർ ആഘോഷ ചടങ്ങിൽ സംസാരിച്ചു.17 വര്‍ഷത്തിനിടെ യുഎഇയിലുടനീളം ലുലു എക്‌സ്‌ചേഞ്ചിന്റെ സാന്നിധ്യം വിപുലീകരിച്ചു. നിലവില്‍ രാജ്യത്ത് 170ലേറെ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സെന്ററുകളും ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി ലുലു മണി ആപ്പും കമ്പനിക്കുണ്ട്.