സിനി മൈൻഡ്സ് കേരളയുടെ ‘ചിങ്ങനിലാവ് സീസൺ 2’ അബുദാബിയിൽ അരങ്ങേറി.
അബുദാബി: സ്വാതി ക്രീയേഷൻസിന്റെ ബാനറിൽ യു.എ.ഇ യിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സിനി മൈൻഡ്സ് കേരള ‘ചിങ്ങനിലാവ് സീസൺ 2’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
സിനി മൈൻഡ്സ് കേരള ഫൗണ്ടർ വിദ്യ നിഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ഷീന സുനിൽ സ്വാഗതം പറഞ്ഞു. ലുലു ഗ്രൂപ്പ് പി ആർ ഒ അഷ്‌റഫ്, ഫിറോസ് എം.കെ., കെ.എസ്.സി. ആർട്സ് സെക്രട്ടറി ബാദുഷ, സി.എം.വി. ഫത്താഹ്, പ്രീത, നൈമ, സരിസ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അവതാരകരായ സാന്ദ്ര നിഷനും അബ്ദുൽ കബീറും അവതാരകരായിരുന്നു.

പ്രോഗ്രാം കോർഡിനേഷനിൽ നവനീത്, മുബാറക്, ശ്രീബാബു, സമീർ എന്നിവർ സജീവമായി പങ്കെടുത്തു. വൈവിധ്യമാർന്ന കലാപരിപാടികളാൽ സമ്പന്നമായിരുന്നു ചിങ്ങനിലാവ് സീസൺ 2. സംഗീതം, നൃത്തം, റീൽസ് ഉത്സവം, ഫാഷൻ ഷോ, മോണോ ഡ്രാമ, ആൽബം ഷോ തുടങ്ങിയ നിരവധി പരിപാടികൾ അരങ്ങേറി. യു.എ.ഇയിലെ പ്രമുഖ ലൈവ് മ്യൂസിക്കൽ ബാൻഡായ ടീം ഹാർമണീയം ഒരുക്കിയ സംഗീതവിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമായി. പരിപാടിയുടെ വിജയത്തിനായി സി.എം.കെ കോഡിനേറ്റർമാരായ, ജാൻസി, സുമോദ്, റാഷി, നസീർ, റജ, ഐനിഷ്, റിൻസി, സുമ, ഉജ്വൽ, രാജി, ആരിഫ്, എന്നിവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി പ്രവർത്തിച്ചു. പരിപാടിക്ക് സിബിൻ നന്ദി രേഖപ്പെടുത്തി.