PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

അബുദാബി : ഓണാഘോഷത്തിന്റെ ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ. ഓണസദ്യ ഒരുക്കാനും, ഓണക്കോടി വാങ്ങാനുമെത്തുന്നവരു‌ടെ തിരക്കാണ് യുഎഇ വിപണികളിൽ. കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ശ്രദ്ധ നേടുകയാണ് ലുലു ഓണച്ചന്ത. വർണ്ണപൂക്കൾ, വാഴയില, പഴം പച്ചക്കറി, നാളികേരം, പപ്പടം, വൈവിധ്യമാർന്ന പായസം വിഭവങ്ങൾ അടക്കം കേരളത്തിൽ നിന്നുള്ള തനത് ഓണം ഉത്പന്നങ്ങളുടെ മികച്ച ശേഖരാണ്, മിതമായ വിലയിൽ ഓണച്ചന്തയിൽ ലുലു ഉറപ്പാക്കിയിരിക്കുന്നത്. ചാർട്ടേഡ് വിമാനങ്ങളിൽ അടക്കം 2500 ടണ്ണിലേറെ ഓണം ഉത്പന്നങ്ങളാണ് ​ഗൾഫ് വിപണിയിലേക്ക് ലുലു എത്തിച്ചിരിക്കുന്നത്. പ്രവാസികൾക്ക് ഏറ്റവും മികച്ച ഓണക്കാലം ഉറപ്പാക്കുകയാണ് ലുലു.

കൂടാതെ, പഴയിടം മോഹനനൻ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടെയും നേതൃത്വത്തിലാണ് ഇത്തവണത്തെ ലുലു ഓണ സദ്യ തയാറാക്കുന്നത്. രണ്ട് കൂട്ടം പായസം അടക്കം 24 വിഭവങ്ങൾ ഉള്ള ഓണസദ്യയുടെ പ്രീബുക്കിംങ്ങ് തുടങ്ങി. ലുലു സ്റ്റോറുകളിൽ നേരിട്ടെത്തിയും ഓൺലൈനിലൂടെയും ഓണസദ്യ ബുക്ക് ചെയ്യാം. ലുലു സ്റ്റോറുകളിൽ ഓണ സ​ദ്യ പ്രീഓർഡർ ചെയ്യുന്നവർക്ക് 600 ഹാപ്പിനെസ് പോയിന്റുകളും ലഭിക്കും. ബൾക്ക് പായസം ഓർഡറുകൾക്കും പ്രീബുക്കിങ്ങ് ലഭ്യമാണ്.25 ലധികം വൈവിധ്യങ്ങളുമായി പായസം മേളയും ലുലു സ്റ്റോറുകളിൽ ആരംഭിച്ചു. ചക്ക പായസം, മാമ്പഴ പായസം, ഈന്തപ്പഴ പായസം, കരിക്ക് പായസം, നവരത്ന പായസം, ചോക്ലേറ്റ് പായസം, പനീർ പിസ്ത പായസം കാരറ്റ് പായസം തുടങ്ങി വ്യത്യസ്ഥമായ പായസങ്ങളാണ് ഇത്തവണത്തെ ആകർഷണം.

ഓണക്കോടികളുടെ വിപുലമായ ശേഖരവും ലുലു ഫാഷൻ സ്റ്റോറുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ആകർഷമായ വസ്ത്രശേഖരമാണ് ഓണത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ളത്. 200 ദിർഹത്തിന് ഷോപ്പ് ചെയ്യുന്നവർക്ക്, 50 ദിർഹത്തിന്റെ കിഴിവും ലഭ്യമാണ്. പ്രത്യേകം ബാങ്ക് കാർഡ് ഓഫറുകളുമുണ്ട്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment