ഐഐസി അബുദാബി ടൗൺഹാൾ യോഗം സംഘടിപ്പിച്ചു. ഉപസമിതികളുടെ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു.
അബുദാബി: ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ അബുദാബിയുടെ വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളും വിവിധ ഉപസമിതികളുടെ രൂപരേഖകളും പ്രഖ്യാപിക്കുന്നതിനായി ടൗൺഹാൾ യോഗം സെന്ററിൽ സംഘടിപ്പിച്ചു. വിവിധ ഉപസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന യോഗം സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശ നിർദ്ദേശിക്കുന്നതായിരുന്നു.
പരിപാടിയിൽ പ്രസിഡന്റ് റൗഫ് അഹ്സനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുതിർന്ന നേതാവ് യു. അബ്ദുല്ല ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗങ്ങളായ വി.പി.കെ. അബ്ദുള്ള, അബ്ദുല്ല നദുവി എന്നിവർ ആശംസകൾ നേർന്നു. അലി കാടാമ്പുഴ ഖിറാത് നടത്തി.
തുടർന്ന് വിവിധ ഉപസമിതികളുടെ ഇൻചാർജുമാരായ ഹൈദർ ബിൻ മൊയ്ദു (മീഡിയ), അഹമ്മദ് കുട്ടി ത്രിതാല (റിലീഫ്), ജൂബൈർ വെള്ളാടത്ത് (ലിറ്ററേച്ചർ), മുഹമ്മദ് കുഞ്ഞി കൊളവയൽ (മതകാര്യം), അഷ്‌റഫ് നജാത് (ഐ.ടി), ഹംസ നടുവിൽ (കായികം), ഷംസുദ്ദീൻ നരിക്കോടൻ (കൾച്ചറൽ), സലിം നാട്ടിക (പബ്ലിക് റിലേഷൻ), സാലിഹ് വാഫി (വിദ്യാഭ്യാസം) എന്നിവർ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. സെന്ററിന്റെ വെബ്സൈറ്റ് ലോഞ്ച് റഊഫ് അഹ്സനിയും ഒഫീഷ്യൽ വാട്സ്ആപ് ചാനൽ ലോഞ്ച് അഡ്വ മുഹമ്മ്ദ് കുഞ്ഞിയും നിർവഹിച്ചു.
സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ജനസേവന മേഖലകളിൽ കൂടുതൽ സജീവമായി ഇടപെടുന്നതിലൂടെ അബുദാബിയിലെ ഇന്ത്യൻ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് വിവിധ വിഭാഗങ്ങൾ അവതരിപ്പിച്ചത്. യോഗത്തിൽ ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി നന്ദി പറഞ്ഞു.