PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലുലു നിക്ഷേപകർക്ക് മികച്ച നേട്ടം ; 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് അം​ഗീകാരം

ലുലു നിക്ഷേപകർക്ക് മികച്ച നേട്ടം ; 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് അം​ഗീകാരം

ലുലു നിക്ഷേപകർക്ക് മികച്ച നേട്ടം ; 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ഡിവിഡന്റ് നൽകാനുള്ള തീരുമാനത്തിന് അം​ഗീകാരം

അബുദാബി : ലുലു റീട്ടെയ്ൽ ഹോൾഡിങ്ങ്സിന്റെ രണ്ടാമത് വാർഷിക യോ​ഗത്തിൽ, നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനം. ലുലു ഓഹരി ഉടമകൾക്ക് 2025 സാമ്പത്തിക വർഷത്തിൽ 1627 കോടി രൂപയുടെ (723 മില്യൺ ദിർഹം) ഡിവിഡന്റ് നൽകും. അബുദാബിയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് (AGM) തീരുമാനം അം​ഗീകരിച്ചത്. 2025 സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ ( 361.5 മില്യൺ ദിർഹം) ഡിവിഡന്റ് നൽകാനും തീരുമാനമായി.ജിസിസിയിലെ വിപുലമായ പദ്ധതികളും, മികച്ച വിൽപ്പനനേട്ടവും, ഡിജിറ്റൽ ഇ കൊമേഴ്സ് രം​ഗത്തെ ഉയർന്ന വളർച്ചാനിരക്കും നേട്ടത്തിന് വേ​ഗത പകർന്നു.2025 സാമ്പത്തിക വർഷത്തിൽ 7.9 ബില്യൺ ഡോളറിന്റെ വരുമാനം നേടി.4.1 ശതമാനത്തിന്റെ വർധനവ്.

​ദീർഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളർച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്വവുമാണ് നേട്ടത്തിന് വേ​ഗതപകർന്നതെന്നും നിക്ഷപേകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. കൂടുതൽ വിപുലമായ വികസന പദ്ധതികളാണ് ജിസിസിയിൽ ലുലു നടപ്പാക്കുന്നതെന്നും, ഡിജിറ്റൽ ഇ കൊമേഴ്സ് രം​ഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.മെയ് 1 ആണ് ലുലു റീട്ടെയ്ൽ എക്സ്-ഡിവിഡന്റ് തീയതി. മെയ് 23ന് ഡിവിഡന്റ് വിതരണം ചെയ്യും.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment