PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഹ്യൂമാനിറ്റി ആൻഡ് കൾച്ചറൽ ഹാർമണി അവാർഡ് വി. ടി. വിക്ക് സമ്മാനിച്ചു.

ഹ്യൂമാനിറ്റി ആൻഡ് കൾച്ചറൽ ഹാർമണി അവാർഡ് വി. ടി. വിക്ക് സമ്മാനിച്ചു.

ഹ്യൂമാനിറ്റി ആൻഡ് കൾച്ചറൽ ഹാർമണി അവാർഡ് വി. ടി. വിക്ക് സമ്മാനിച്ചു.

അബുദാബി: യു. എ. ഇ. ഗവണ്മെന്റ് അംഗീകാരമുള്ള പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ അബുദാബി ഇന്ത്യാസോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ (ഐ. എസ്. സി) “ഹ്യൂമാനിറ്റി ആൻഡ് കൾച്ചറൽ ഹാർമണി അവാർഡ്” സാംസ്‌കാരിക പ്രവർത്തകനായ വി. ടി. വി. ദാമോദരന് സമ്മാനിച്ചു. ഐ. എസ്. സിയുടെ 59 മത് വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ഐ എസ് സി പ്രസിഡണ്ട് കെ ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി പി. സത്യബാബു എന്നിവരിൽ നിന്നും വി. ടി. വി. ദാമോദരൻ അവാർഡ് ഏറ്റു വാങ്ങി. ഐ എസ് സി കുടുംബാങ്ങൾക്ക് പുറമെ അബുദാബിയിലെ സാമൂഹിക സാംസ്‌കാരിക വ്യാവസായിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി യു എ ഇ യിലെ ജീവകാരുണ്ണ്യ, സാംസ്‌കാരിക സാഹിത്യ മേഖലകളിലെല്ലാം പ്രശംസനീയമായ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന വി. ടി. വി. ,ഗാന്ധി സന്ദേശ പ്രചാരകനും അബുദാബി ഗാന്ധിസാഹിത്യ വേദിയുടെ സ്ഥാപകനും പ്രസിഡന്റും ഉൾപ്പെടെ അബുദാബിയിലെ വിവിധ സാംസ്‌കാരിക സംഘടനകളിലും സജീവമായി പ്രവർത്തിച്ചു വരുന്നു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment