PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldപെന്റഗണുമായുള്ള കരാർ ആലോചനകളില്ലാതെ; ഓപ്പൺ എഐ ഹാർഡ് വെയർ മേധാവി രാജിവെച്ചു.

പെന്റഗണുമായുള്ള കരാർ ആലോചനകളില്ലാതെ; ഓപ്പൺ എഐ ഹാർഡ് വെയർ മേധാവി രാജിവെച്ചു.

പെന്റഗണുമായുള്ള കരാർ ആലോചനകളില്ലാതെ; ഓപ്പൺ എഐ ഹാർഡ് വെയർ മേധാവി രാജിവെച്ചു.

യുഎസ് പ്രതിരോധവകുപ്പുമായി കമ്പനിയുണ്ടാക്കിയ കരാറിൽ ആശങ്ക പ്രകടിപ്പിച്ച് ഓപ്പൺ എഐയുടെ ഹാർഡ്‌വേർ മേധാവി കെയ്റ്റ്‌ലിൻ കലിനോവ്സ്കി രാജി പ്രഖ്യാപിച്ചു. അധികം ആലോചിക്കാതെയാണ് പെന്റഗണിന്റെ രഹസ്യ നെറ്റ്‌വർക്കിൽ തങ്ങളുടെ എഐ മോഡലുകൾ വിന്യസിക്കുന്നതിന് ഓപ്പൺ എഐ തീരുമാനിച്ചതെന്ന് കലിനോവ്സ്കി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

“ദേശീയ സുരക്ഷയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) സുപ്രധാനമായ പങ്കുണ്ട്.” കലിനോവ്സ്കി കുറിച്ചു. “എന്നാൽ, ജുഡീഷ്യൽ മേൽനോട്ടമില്ലാതെ അമേരിക്കക്കാരെ നിരീക്ഷിക്കുന്നതും മനുഷ്യനിയന്ത്രണമില്ലാതെ മാരകമായ രീതിയിൽ ഓട്ടോണമസ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതും ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്.” അവർ കൂട്ടിച്ചേർത്തു.ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാനോടും ടീം അംഗങ്ങളോടും ബഹുമാനമുണ്ട്. സുരക്ഷാ പരിധികൾ നിശ്ചയിക്കാതെയാണ് കമ്പനി പെന്റഗണുമായുള്ള കരാർ പ്രഖ്യാപിച്ചതെന്നും അവർ പറഞ്ഞു.

എഐ ഉപയോഗത്തിന് തങ്ങൾ സുരക്ഷാ പരിധികൾ നിശ്ചയിച്ചിട്ടുണ്ടെന്നാണ് കരാർ പ്രഖ്യാപിച്ചതിനുശേഷം കമ്പനി പറയുന്നത്. ആഭ്യന്തര നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾക്കും തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തടയുമെന്നും കമ്പനി ശനിയാഴ്ച ആവർത്തിച്ചു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുള്ള ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.മെറ്റാ പ്ലാറ്റ്‌ഫോംസിൽ (Meta Platforms) ഓഗ്‌മെന്റഡ് റിയാലിറ്റി ഹാർഡ്‌വേർ വികസനത്തിന് നേതൃത്വം നൽകിയശേഷം 2024-ലാണ് കലിനോവ്സ്കി ഓപ്പൺ എഐയിൽ ചേർന്നത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment