PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeGCCപശ്ചിമേഷ്യൻ മേഖലയിൽ ‍സംഘർഷ സാഹചര്യം: നോർക്ക കൂട്ടായ്മകളിൽ‍ ബന്ധപ്പെടാൻ ഫോൺ‍ നമ്പറുകൾ.

പശ്ചിമേഷ്യൻ മേഖലയിൽ ‍സംഘർഷ സാഹചര്യം: നോർക്ക കൂട്ടായ്മകളിൽ‍ ബന്ധപ്പെടാൻ ഫോൺ‍ നമ്പറുകൾ.

പശ്ചിമേഷ്യൻ മേഖലയിൽ ‍സംഘർഷ സാഹചര്യം: നോർക്ക കൂട്ടായ്മകളിൽ‍ ബന്ധപ്പെടാൻ ഫോൺ‍ നമ്പറുകൾ.

പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾക്കായി രൂപീകരിച്ച ആറ് നോർക്ക സഹായ കൂട്ടായ്മകളിൽ ബന്ധപ്പെടാനുളള നമ്പറുകൾ സജ്ജമായി. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവർ ഉൾപെടുന്നവരാണ് കൂട്ടായ്മകൾ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം ചേർന്നിരുന്നു.
മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ്പ് ഡെസ്‌ക്കുകളിൽ ലഭിച്ച വിവരങ്ങൾ, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി.മേഖലയിലെ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോർക്ക റീജിയണൽ വിജിലൻസ് കോ-ഓഡിനേഷന് ടീമും, ആവശ്യമുളളവർക്ക് സഹായം എത്തിക്കുന്നതിനായി പ്രവർ =ത്തിക്കുന്ന ആറ് നോർ ക്ക കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ, നോർക്ക ഹെൽപ്പ് ഡെസ്ക്, ഡല്ഹി കേരള ഹൗസ് ഹെൽപ്പ് ഡെസ്ക്, നോർക്ക സെന്റർ കൺട്രോൾ റൂം എന്നിവിടങ്ങളിൽ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനയോഗം വിലയിരുത്തി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment