PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇ ഭരണാധികാരിയുടെ റമദാൻ അതിഥികൾ എത്തി: സി.പി. ഉബൈദുള്ള സഖാഫി യുഎഇ പ്രസിഡന്റിന്റെ വിശിഷ്ട അതിഥി.

യുഎഇ ഭരണാധികാരിയുടെ റമദാൻ അതിഥികൾ എത്തി: സി.പി. ഉബൈദുള്ള സഖാഫി യുഎഇ പ്രസിഡന്റിന്റെ വിശിഷ്ട അതിഥി.

യുഎഇ ഭരണാധികാരിയുടെ റമദാൻ അതിഥികൾ എത്തി: സി.പി. ഉബൈദുള്ള സഖാഫി യുഎഇ പ്രസിഡന്റിന്റെ വിശിഷ്ട അതിഥി.

അബുദാബി: യുവ പണ്ഡിതനും പ്രഭാഷകനുമായ മർക്കസ് ഗ്ലോബൽ ഡയറക്ടറും, സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (SSF) അഖിലേന്ത്യാ പ്രസിഡന്റുമായ സി.പി. ഉബൈദുള്ള സഖാഫി യുഎഇ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ന്റെ ഈ വർഷത്തെ വിശിഷ്ട റമളാൻ അതിഥിയായി അബുദാബിയിലെത്തി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യുഎഇ ഔഖാഫ് (ഇസ്ലാമിക കാര്യ മന്ത്രാലയം) പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു. രാജ്യാന്തര തലത്തിൽ മതപ്രഭാഷണ രംഗത്ത് സജീവമായ ഉബൈദുള്ള സഖാഫിയുടെ വരവ് യുഎഇയിലെ മത-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭവമായി വിലയിരുത്തപ്പെടുന്നു.

യുഎഇ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാക്കളായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതന്മാരെ ഓരോ വർഷവും റമളാൻ അതിഥികളായി ക്ഷണിച്ച് വരുത്തുന്നത് ദീർഘകാല പാരമ്പര്യമാണ്. ര റമളാൻ മാസത്തിലെ പകലും രാത്രിയും അബുദാബി, അൽ ഐൻ, മുസഫ, അജ്‌മാൻ ഷാർജ ദുബൈ ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ മസ്ജിദുകളിലും മജ്ലിസുകളിലും സർക്കാർ സംവിധാനങ്ങളിലൂടെ മതപ്രഭാഷണങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ഈ വർഷം ഇരുപത് ദിവസത്തോളം യുഎഇയിലെ വിവിധ എമിറേറ്റുകളിലായി ഉബൈദുള്ള സഖാഫി പ്രസംഗപരമ്പര നടത്തും. തദ്ദേശീയരോടൊപ്പം പ്രവാസി സമൂഹത്തിനും ആത്മീയ പ്രചോദനമാകുന്ന രീതിയിലാണ് പ്രഭാഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് റമളാൻ അതിഥിയായി യുഎഇയിൽ പ്രഭാഷണങ്ങൾ ആരംഭിച്ച പാരമ്പര്യം പ്രമുഖ പണ്ഡിതനായ കാന്തപുരം എ പി അബൂകർ മുസ്ലിയാർ തുടക്കമിട്ടതാണ്. തുടർന്ന് നിരവധി പണ്ഡിതന്മാർ ഈ അവസരം വിനിയോഗിച്ച് യുഎഇയിലെ മസ്ജിദുകളിലും മതകേന്ദ്രങ്ങളിലുമുള്ള പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യം രേഖപ്പെടുത്തി വരുന്നു.

ഉബൈദുള്ള സഖാഫിയുടെ ഇത്തവണത്തെ പങ്കാളിത്തം ഇന്ത്യക്കും കേരള സമൂഹത്തിനും അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു. ആത്മീയ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം സഹിഷ്ണുതയും സമാധാനവും സഹവർത്തിത്വവും ഉറപ്പാക്കുന്ന സന്ദേശങ്ങളാകും ആണ് പ്രസംഗങ്ങളുടെ ആശയം.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment