റമദാൻ:യുഎഇയിലെ സ്കൂളുകൾ പ്രവൃത്തി സമയത്തിൽ മാറ്റംവരും
ദുബൈ: റമദാൻ മാസത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും ആശ്വാസകരമായ സമയമാറ്റവുമായി യുഎഇയിലെ സ്കൂളുകൾ. പ്രവൃത്തിസമയം 7.30 AM മുതൽ 12.30 PM വരെയാക്കാനാണ് തീരുമാനം. നോമ്പിനെ ബാധിക്കാത്തരീതിയിൽ അക്കാദമിക് കാര്യങ്ങളിൽ ഏർപ്പെടാനാണ് ഈ സമയക്രമം.പരീക്ഷകൾ, അസൈൻമെന്റുകൾ, മറ്റുപ്രധാന പരിപാടികൾ എന്നിവ റമദാനിന് മുൻപ് തന്നെ പൂർത്തിയാക്കാൻ സ്കൂളുകൾ ശ്രദ്ധിക്കുന്നുണ്ട്. കാരുണ്യം, സഹാനുഭൂതി, ആത്മപരിശോധന തുടങ്ങിയ മൂല്യങ്ങൾക്ക് ഈ മാസത്തിൽ ക്ലാസുകളിൽ പ്രാധാന്യം നൽകും.