PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAI2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

അബുദാബി: മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് മികച്ച വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 31ന് അവസാനിച്ച 12 മാസകാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ). അതേസമയം, ആകെ  രോഗി സന്ദർശന നിരക്ക് 8.4% വർദ്ധിച്ച് 7 മില്യൺ കവിഞ്ഞു. ഇബിഐടിഡിഎ (EBITDA) 19.9 % ഉയർന്ന് 1,089 മില്യൺ ദിർഹമായി (26.9 ബില്യൺ രൂപ). 2024 ലെ 18.1 ശതമാനത്തിൽ നിന്ന് മാർജിൻ 19.8 ശതമാനമായാണ് വളർന്നത്. അറ്റാദായം 39.5% ഉയർന്ന് 503 മില്യൺ ദിർഹത്തിലെത്തി (12.4 ബില്യൺ രൂപ).  അറ്റാദായ മാർജിൻ 9.1 ശതമാനമായി മെച്ചപ്പെട്ടു. 2025 നാലാം പാദത്തിൽ ശക്തമായ പ്രകടനത്തിലൂടെ അറ്റാദായം 159.9 ശതമാനമാണ് വളർന്നത്.
ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് നിരക്ക് യഥാക്രമം 11.7 %, 8.3 % ആയി വർദ്ധിച്ചു. ഗ്രൂപ്പിന്റെ പ്രധാന ആസ്തികളായ ബുർജീൽ മെഡിക്കൽ സിറ്റി, മെഡിയോർ ഹോസ്പിറ്റൽ അബുദാബി, ബുർജീൽ ഹോസ്പിറ്റൽ അബുദാബി, ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ എന്നിവയിലൂടെ 89,700-ലധികം ശസ്ത്രക്രിയകൾ നടത്തി. ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും, മേഖലക്ക് പുറത്ത് ഗ്രൂപ്പിന്റെ സാന്നിധ്യം വളർത്തുന്നതിനായി നടത്തിയ മറ്റു തന്ത്രപ്രധാനമായ പ്രവർത്തനങ്ങളുമാണ് വളർച്ചക്ക് അടിത്തറ പാകിയത്.“ആരോഗ്യമേഖലയിലെ നേതൃത്വം, സംയോജിത പരിചരണ ശൃഖല എന്നിവയിൽ ബുർജീൽ നടത്തിയ നിക്ഷേപവും, സങ്കീർണ്ണ പരിചരണത്തിന് വൻതോതിലുണ്ടായ ആവശ്യവും, രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മുൻഗണനകളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചതും വളർച്ചക്ക് സഹായകരമായി. ബുർജീലിന്റെ വിപണികളിലുടനീളം ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളും   ഓഹരിയുടമകൾക്ക് സുസ്ഥിരമായ ദീർഘകാല മൂല്യവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ഷംഷീർ പറഞ്ഞു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment