ഷോട്ടോകാൻ കരാട്ടെയിൽ ജപ്പാനിൽ നിന്നും സിക്സ്ത് ഡാൻ ബ്ലാക്ക്, ഷിഹാൻ അരുൺ കൃഷ്ണനെ ആദരിച്ചു.
അബുദാബി: കന്നിഞ്ചുക്കു ഷോട്ടോകാൻ അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജപ്പാൻ ഹൊകൈടോ ഹെഡ് ടോജോ യിൽ വെച്ച് നടന്ന ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് പരീക്ഷയിൽ സിക്സ്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടി അഭിമാനകരമായ നേട്ടം കൈവരിച്ച ഷിഹാൻ അരുൺ കൃഷ്ണനെ കേരള സോഷ്യൽ സെന്റര് വിന്നർ കരാട്ടെ സീനിയർ ബാച്ച് ആദരിച്ചു.


കന്നിഞ്ചുക്കു ഷോട്ടോകാൻ അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു ജപ്പാൻ ഹൊകൈടോ പ്രവിശ്യയിൽ നടക്കുന്ന ഇന്റർനാഷണൽ കരാട്ടേ ടൂർണമെന്റ് , ടോക്കിയോ ഒളിമ്പിക്സ് മെഡലിസ്റ്റുകളും നിരവധി തവണ വേൾഡ് ചാൻമ്പ്യന്മാരുമായ കിയോ ഷിമിസു ,റിയോടാഗോ അരാഗ എന്നിവർ നയിക്കുന്ന അന്താരാഷ്ട്ര കരാട്ടെ സെമിനാര് , ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് ടൂർണമെന്റ് എന്നിവയിൽ പങ്കെടുക്കാൻ അസോസിയേഷന്റെ പ്രത്യക ക്ഷണപ്രകാരം ജപ്പാനിലേക്ക് പോയ പതിനഞ്ചംഗ വിന്നർ യു എ ഇ കരാട്ടെ ടീം ലീഡർ ആയിരുന്നു ഷിഹാൻ അരുൺ കൃഷ്ണൻ. അരുൺ കൃഷ്ണന് പുറമെ ടീമിന് നേത്രത്വം കൊടുത്ത കൊയ്‌ഷി അബ്ദുൽഹകീം സെവൻത് ഡാൻ ബ്ലാക്കും , ടീമിൽ ഉണ്ടായിരുന്ന സെൻസായ് ഗോപകുമാർ ഫോർത്ത് ഡാൻ ബ്ലാക്കും , സെമ്പായി ജാഫർ പനക്കൽ തേർഡ് ഡാൻ ബ്ലാക്കും സെമ്പായി അമ്പലത്ത് വീട്ടിൽ അബൂബക്കർ, സെമ്പായി നവാർ സമീർ എന്നിവർ സെക്കന്റ് ഡാൻ ബ്ലാക്കും, ബിജിത്കുമാർ ,സിമ്ര അയൂബ് , അവനിക അരുൺ എന്നിവർ ഫസ്റ്റ് ഡാൻ ബ്ലാക്കും കരസ്ഥമാക്കി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഇന്റർനാഷണൽ ടൂർണമെൻറിൽ രോഹിത് ദീപു , അവനിക അരുൺ , സിമ്ര അയൂബ് , നവാർ ഷെമീർ ,ആരതി ദീപു എന്നിവരും വിവിധ ഇനങ്ങളിൽ മെഡലുകൾ നേടി.. ഒറ്ററോ സിറ്റി ടൂർ ഹോട്ടലിൽ വെച്ച് നടന്ന ഷോട്ടോകാൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടിയിലും വിന്നർ യു എ ഇ സംഗം പങ്കെടുക്കുകയുണ്ടായി. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികൾക്ക് ശേഷം ജപ്പാനിലെ ഹിരോഷിമ അടക്കമായുള്ള പ്രശസ്തമായ പല സ്ഥലങ്ങളും സന്ദർശിച്ച ശേഷം ആണ് സംഗം അബുദാബിയിൽ തിരിച്ചെത്തിയത്.