യുഎഇയിൽ 200 ദിർഹത്തിന് ഷോപ്പിങ് ചെയ്ത് ഒരുകിലോ സ്വർണം സ്വന്തമാക്കി ഇന്ത്യക്കാരൻ.
അബുദാബി : ലൈൻ ഇൻവസ്റ്റ്മെന്റിനു കീഴിലുള്ള ഷോപ്പിങ് മാളുകളിൽ ഒരു മാസം നീണ്ട ഷോപ്പത്തൺ ക്യാംപെയിൻ നറുക്കെടുപ്പിൽ ഒരു കിലോ സ്വർണം ഹൈദരാബാദ് സ്വദേശി സതീഷ് കുമാറിന്. ഡിസംബർ 28 വരെ നീണ്ട ക്യാംപെയ്നിൽ അബുദാബി, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ അൽവഹ്ദ മാൾ, മുഷ്റിഫ് മാൾ, ഖാലിദിയ മാൾ, മദീനത്ത് സായിദ് ഷോപ്പിങ് സെന്റർ, ഫൊർസാൻ സെൻട്രൽ മാൾ, മസ് യദ് മാൾ, അൽ റാഹ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, അൽ ഫോഹ മാൾ, ബരാറി ഔട്ട്ലറ്റ് മാൾ, ഷവാമഖ് സെൻട്രൽ മാൾ, അൽദഫ്ര മാൾ എന്നിവിടങ്ങളിൽ നിന്ന് 200 ദിർഹത്തിന് ഷോപ്പിങ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്. നറുക്കെടുപ്പ് ചടങ്ങിൽ ലുലു റീട്ടെയ്ൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി, ലുലു ഇന്റർനാഷനൽ ഹോൾഡിങ്സ് സി.ഒ.ഒ എ.വി.അനന്ത്, ലൈൻ ഇൻവസ്റ്റ്‌മെന്റ് ഡയറക്ടർ വാജിബ് അൽ ഖൂരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.