PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സിറ്റി സാഹിത്യോത്സവിന് സമാപനം : ഖാലിദിയ്യ ജേതാക്കൾ

അബുദാബി സിറ്റി സാഹിത്യോത്സവിന് സമാപനം : ഖാലിദിയ്യ ജേതാക്കൾ

അബുദാബി സിറ്റി സാഹിത്യോത്സവിന് സമാപനം : ഖാലിദിയ്യ ജേതാക്കൾ

അബുദാബി: അബുദാബി സിറ്റി കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. ഡിസംബർ 28ന് ഫോക്ലോർ തിയേറ്ററിൽ  നടന്ന സാഹിത്യോത്സവിൽ
ഏഴ് സെക്ടറുകളിൽ നിന്നായി 70 ഇനങ്ങളിൽ 400 ലധികം മത്സരാർത്ഥികൾ മാറ്റുരച്ചപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ഖാലിദിയ സെക്ടർ ഇത്തവണയും സാഹിത്യോത്സവ് വിന്നേഴ്സ് ട്രോഫി സ്വന്തമാക്കി . മദീന സായിദ്, മുറൂർ സെക്ടറുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.  കലാപ്രതിഭ പുരസ്‌കാരത്തിന് മദീന സായിദ് സെക്ടറിലെ മുഹമ്മദ് അഫ്നാൻ അർഹനായി . സർഗ്ഗ പ്രതിഭ പുരുഷ വിഭാഗത്തിൽ അബ്ദുൽ റാസിക് ഫാളിലി നാദിസിയയും, വനിതാ വിഭാഗത്തിൽ റുമൈസ ജസീർ ഖാലിദിയയും അർഹരായി . കുടുംബിനികൾക്ക് വേണ്ടി സംഘടിപ്പിച്ച പുഡിങ് മത്സരവും കുട്ടികൾക്ക് വേണ്ടി നടത്തിയ കളറിങ് മത്സരവും ശ്രദ്ധേയമായി.വൈകുന്നേരം നടന്ന സാംസ്കാരിക ചർച്ചയിൽ ഫഹദ് സഖാഫി,  ജുബൈർ വെള്ളാടത്, അക്ബർ അണ്ടത്തോട്, ഹിജാസ് മൊയ്‌തീൻ, സാദിഖ് മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സംഗമം ചെയർമാൻ അമീർ സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി എഫ് അബുദാബി സെൻട്രൽ പ്രസിഡന്റ്‌ ഹംസ അഹ്സനി ഉത്ഘടനം നിർവഹിച്ചു. ആർ എസ് സി യു എ ഇ നാഷണൽ എക്സിക്യൂട്ടീവ് സെക്രട്ടറി സുഹൈൽ മാട്ടൂൽ സന്ദേശ പ്രഭാഷണം നടത്തി. ജേതാക്കൾക്കുള്ള അവാർഡ് ദാനം റെൻസ് ഗ്രൂപ്പ്‌ ഓഫ് കമ്പനി എം ഡി ‌ സയ്യാഹ് മുഹമ്മദ്‌ അൽ ആമിരി കൈമാറി.പരിപാടിയിൽ പി.ഒ.ഡി. പാരെന്റ്സ്‌ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.  ഖാലിദ് അലി സഈദ് അൽ സലാമി മുഖ്യാതിഥിയായിരുന്നു. സാഹിത്യോത്സവ് സംസ്കാരത്തെയും  സർഗാത്മകതയെയും യുവത്വത്തെയും പിന്തുണക്കുന്നു, ഇതുപോലുള്ള പരിപാടികൾ ഭാവി തലമുറകൾക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment