തംബുരു ആർട്സ് ട്രെയിനിങ് സെന്റർ രാഗ ഉത്സവ് 2026 ജനുവരി മൂന്നിന് അബുദാബിയിൽ.
അബുദാബി: തംബുരു ആർട്സ് ട്രെയിനിങ് സെന്റർ അബുദാബി ഒരുക്കുന്ന ”രാഗ ഉത്സവ് 2026” ജനുവരി മൂന്നിന് അബുദാബിയിൽ നടക്കും. അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ രാത്രി ഏഴ് മണിമുതൽ പരിപാടികൾക്ക് തുടക്കമാകും. സിനിമാ താരങ്ങളായ സ്വാസിക , ഹരീഷ് കാണാകാരൻ തുടങ്ങിയ താരങ്ങൾ പരിപാടിയിൽ അണിനിരക്കും.വൈവിധ്യങ്ങളായ നൃത്ത വിരുന്നും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 056 586 2455 അല്ലെങ്കിൽ 056 655 9983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും ഭാരവാഹികൾ അറിയിച്ചു.