PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHവിഷ്ണു അഗ്നിയുടെ പുസ്തകം ‘സ്മൃതി സ്പർശം’ പ്രകാശനം ചെയ്തു.

വിഷ്ണു അഗ്നിയുടെ പുസ്തകം ‘സ്മൃതി സ്പർശം’ പ്രകാശനം ചെയ്തു.

വിഷ്ണു അഗ്നിയുടെ പുസ്തകം ‘സ്മൃതി സ്പർശം’ പ്രകാശനം ചെയ്തു.

ഷാർജ: വിഷ്ണു അഗ്നി രചിച്ച ആദ്യ മലയാള ചെറുകഥാ സമാഹാരമായ “സ്മൃതി സ്പർശം” ഔദ്യോഗികമായി ഷാർജ അന്തർദേശീയ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീര കെ.പി യാണ് പുസ്തകം പ്രകാശനം നിർവഹിച്ചത്. കലാ സാംസ്ക്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച സ്മൃതി സ്പർശം മനുഷ്യജീവിതത്തിന്റെ പലതരം മുഖങ്ങളും വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ചെറുകഥകളുടെ സമാഹാരമാണ്. അകത്തും പുറത്തും മനുഷ്യര്‍ ഒരുപോലെ അനുഭവിക്കുന്ന അനേകം വൈകാരിക ലോകങ്ങളെയാണ് ഈ കഥാസമാഹാരം തുറന്നു കാട്ടുന്നത്. ഇവിടെ ഓരോ കഥയും ഓരോ മുറിവാണ്. ചിലത് സ്വന്തമെന്നും മറ്റു ചിലത് അന്യമെന്നും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വേദനകള്‍. ചിലപ്പോള്‍ വാക്കുകള്‍ക്ക് അതീതമായി, നിങ്ങളെത്തന്നെ നിങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കുന്ന കണ്ണാടിയാകാന്‍ ഈ കഥകള്‍ക്കാവും.
ഇതിലെ കഥാപാത്രങ്ങള്‍, നിങ്ങളുടെ ഹൃദയത്തില്‍ കയറിക്കൂടി അവിടെ ശാന്തമായി ജീവിക്കാന്‍ തുടങ്ങും. ഈ കഥകള്‍ വെറും വായനയല്ല, അത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു യാത്രയാണ്. അതും നിങ്ങള്‍ മാത്രം സഞ്ചരിക്കുന്ന ഒരു യാത്ര. സ്മൃതി സ്പർശം ഇപ്പോൾ സൈകതം ബുക്സിലും സൈകതം  ആമസോണിലും ലഭ്യമാണ്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment