PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യൻ മീഡിയ അബുദാബി – വി.പി.എസ് ഹെൽത്ത് കെയർ ഭവന പദ്ധതി പ്രവാസി മെഹ്ബൂബ് ഷംശുദീന് ‘വീടെന്ന സ്വപ്നം’ യാഥാർഥ്യമാകുന്നു.

ഇന്ത്യൻ മീഡിയ അബുദാബി – വി.പി.എസ് ഹെൽത്ത് കെയർ ഭവന പദ്ധതി പ്രവാസി മെഹ്ബൂബ് ഷംശുദീന് ‘വീടെന്ന സ്വപ്നം’ യാഥാർഥ്യമാകുന്നു.

ഇന്ത്യൻ മീഡിയ അബുദാബി – വി.പി.എസ് ഹെൽത്ത് കെയർ ഭവന പദ്ധതി പ്രവാസി മെഹ്ബൂബ് ഷംശുദീന് ‘വീടെന്ന സ്വപ്നം’ യാഥാർഥ്യമാകുന്നു.

അബുദാബി: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംശുദീന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. അബുദാബിയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയും, പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യ ഗുണഭോക്താവായാണ് ഉംമ് അൽ ഖുവൈനിൽ താമസിക്കുന്ന മെഹ്ബൂബ് ഷംശുദീനെ തിരഞ്ഞെടുത്തത്. വർഷങ്ങളായി ഗൾഫ് രാജ്യങ്ങളിൽ ആത്മാർത്ഥതയോടെയും നിഷ്ഠയോടെയും ജോലി ചെയ്ത് കുടുംബം നിലനിറുത്തി വരുന്ന മെഹ്ബൂബ് ഷംശുദീൻ, പലർക്കും മാതൃകയാകുന്ന വ്യക്തിത്വമാണെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ തേടി ഇന്ത്യൻ മീഡിയ അബുദാബി – വി.പി.എസ് ഹെൽത്ത് കെയർ ഭവന പദ്ധതിയുടെ ഈ സന്തോഷവാർത്ത എത്തുന്നത്.

പദ്ധതി ലക്ഷ്യം: അർഹരായ പ്രവാസികൾക്ക് സുരക്ഷിത ഭവനം

ഗൾഫിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ചിട്ടും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ വിഷമിക്കുന്ന പ്രവാസികളെ കണ്ടെത്തി, അവരുടെ ജീവിതത്തിൽ സുരക്ഷിതമായ ഒരു ഭവനം ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ ഭവന പദ്ധതി ആരംഭിച്ചത്. സമഗ്രമായ സാമൂഹ്യ-സാമ്പത്തിക പരിശോധനയ്ക്കും അപേക്ഷാ മൂല്യനിർണയത്തിനും ശേഷമാണ് മെഹ്ബൂബ് ഷംശുദീനെയും കുടുംബത്തെയും ആദ്യ ഘട്ടത്തിൽ വീടിന് അർഹരായി തിരഞ്ഞെടുത്തത്. പദ്ധതിയുടെ നടത്തിപ്പ് ഉടൻ ആരംഭിക്കുമെന്നും വീടിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് തുടങ്ങുമെന്നും ഇന്ത്യൻ മീഡിയ അബുദാബി ഭാരവാഹികളായ  പ്രസിഡന്റ് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറർ ഷിജിന കണ്ണൻദാസ്, വൈസ് പ്രസിഡന്റ് റസാക്ക് ഒരുമനയൂർ, ജോയിന്റ് സെക്രട്ടറി നിസാമുദ്ധീൻ എന്നിവർ വ്യക്തമാക്കി.ഇന്ത്യൻ മീഡിയ അബുദാബിയും വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പും ഈ പദ്ധതിയെ ഒരു മനുഷ്യസ്‌നേഹ പ്രവർത്തനമായി തുടരാനും, ഭാവിയിൽ കൂടുതൽ അർഹരായ പ്രവാസികൾക്ക് ഈ സഹായം ലഭ്യമാക്കാനും ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment