PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅന്തർദേശീയ കരാട്ടെ സെമിനാർ : വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്  

അന്തർദേശീയ കരാട്ടെ സെമിനാർ : വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്  

അന്തർദേശീയ കരാട്ടെ സെമിനാർ : വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്  

അബുദാബി : ജപ്പാനിൽ നടക്കുന്ന  അന്തർദേശീയ കരാട്ടെ സെമിനാർ, ചാമ്പ്യൻഷിപ്പ്, ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനേഷൻ എന്നിവയിൽ പങ്കെടുക്കുന്നതിനായി വിന്നർ കരാട്ടെ ടീം അംഗങ്ങൾ നവംബർ 26ന് ജപ്പാനിലേക്ക് പുറപ്പെടുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യോഷി എം. എം. ഹക്കീം,  ഷിഹാൻ അരുൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വ ത്തിലുള്ള 15 അംഗ സംഘമാണ് ജപ്പാനിലേക്ക് പുറപ്പെടുന്നത്. നവംബർ 28, 29, 30 തീയതികളിൽ ജപ്പാൻ ഹൊക്കൈഡോ പ്രവിശ്യയിലെ ഒറ്റാരോ സിറ്റി ജിംനേഷും ഹാളിലാണ് അന്തർ ദേശീയ കരാട്ടെ സെമിനാറും ചാമ്പ്യൻ ഷിപ്പും അടക്കുക. അതോടൊപ്പം ജപ്പാൻ ഷോട്ടോൻ കരാട്ടെ-ഡോ- കന്നിൻഞ്ചുക്കു ഓർഗനൈസേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനും നടക്കും.
സെൻസായി ഗോപ കുമാർ,  ജാഫർ പനക്കൽ, സെമ്പായ് രോഹിത് ദീപു, നവർ സമീർ,  അബൂബക്കർ അമ്പലത് വീട്ടിൽ,  ആരതി ദീപു, ബിജിത് കുമാർ, സിംറ അയൂബ്,  അവനിക അരുൺ, ബോബി ബിജിത്,  ദീപു ദാമോദരൻ, റിൻസി തോമസ്, സുമയ്യ സമീർ എന്നിവരാണ് പതിനഞ്ചാം സംഘങ്ങൾ.  പ്രവാസികളിലെ ജീവിത ശൈലി രോഗങ്ങളെ തടയുവാനും ആരോഗ്യ സംരക്ഷണ ബോധ വൽക്കരണം നടത്തുന്നതിനും കൂടിയാണ് വിന്നർ കരാട്ടെ ടീം വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നു ഇതിൻറെ ഭാഗമായി നവംബർ 23 ഞായറാഴ്ച മുസഫയിലെ ഡെൽമ മാളിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് എന്നും സംഘാടകർ അറിയിച്ചു. എം. എ. ഹക്കീം, അരുൺ കൃഷ്ണൻ, ഗോപ കുമാർ, ജാഫർ, ബിജിത്ത്,  അബൂബക്കർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment