PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവിനോദവും വിജ്ഞാനവുമായി അബുദാബി അൽഫോർസാൻ മാളിൽ ‘വണ്ടർലാൻഡ് ‘.

വിനോദവും വിജ്ഞാനവുമായി അബുദാബി അൽഫോർസാൻ മാളിൽ ‘വണ്ടർലാൻഡ് ‘.

വിനോദവും വിജ്ഞാനവുമായി അബുദാബി അൽഫോർസാൻ മാളിൽ ‘വണ്ടർലാൻഡ് ‘.

അബുദാബി : കുട്ടികൾക്കു കളിച്ചുല്ലസിക്കാൻ ഫൊർസാൻ സെൻട്രൽ മാൾ വണ്ടർലാൻഡ് തുറന്നു. കൊച്ചുകൂട്ടുകാരെ അദ്ഭുത ലോകത്തേക്കു സ്വീകരിച്ചാനയിക്കാൻ മാളിന്റെ സ്വന്തം കാർട്ടൂൺ കഥാപാത്രമായ ഫാരിസിനെയും അവതരിപ്പിച്ചു.മാളിൽ ആദ്യമായി ആരംഭിച്ച വണ്ടർലാൻഡ് ഡിസംബർ 7 വരെ തുടരും. വിനോദത്തിലൂടെ  വിജ്ഞാനത്തിലേക്കു കുട്ടികളെ ക്ഷണിക്കുന്ന വണ്ടർലാൻഡ് പുതിയ ഊർജമാവുകയാണ്.ക്രിയേറ്റീവ് കോർണറിൽ സ്‌കിൽ ഗെയിമുകൾ, മിറർ മേസ്, ഹാൻഡ്‌സ്-ഓൺ ക്രാഫ്റ്റുകൾ, വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറുപതിപ്പ് എന്നിവയെല്ലാം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

ഫാരിസ് ഗ്രാൻഡ് മീറ്റിൽ ഒപ്പം നിന്നു സെൽഫിയെടുക്കാനും അവസരമുണ്ട്. സമൂഹ ഇടപെടൽ ഊർജിതമാക്കുന്നതിനാണു വണ്ടർലാൻഡ് ഒരുക്കിയതെന്നു ലൈൻ ഇൻവെസ്റ്റ്‌മെന്റിന്റെ ജനറൽ മാനേജർ ബിജു ജോർജ് പറഞ്ഞു. വ്യാപാരത്തിനപ്പുറം കുടുംബ വിനോദ കേന്ദ്രമാക്കി മാളിനെ സജീവമാക്കുകയാണു ലക്ഷ്യം. പുതിയ കഥകളുമായി വരും വർഷങ്ങളിലും പുതുമയോടെ ഫാരിസ് തിരിച്ചെത്തുമെന്നും പറഞ്ഞു. കുടുംബങ്ങളെ ആകർഷിക്കുന്ന പരിപാടികളിലൂടെ സന്ദർശകരുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാനും ബന്ധം ശക്തിപ്പെടുത്താനും കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ഫൊർസാൻ സെൻട്രൽ മാൾ ജനറൽ മാനേജർ ബിനാസ് ബഷീർ പറഞ്ഞു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment