കടയ്ക്കല്‍ പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികള്‍
യുഎഇ: കടയ്ക്കൽ പ്രവാസി ഫോറത്തിന്റെ 2025 – ’26 കലയാളവിലേക്ക് സുരേഷ് ഉദയഗിരിയെ പ്രസിഡന്റായും സുധീർ ഇളമ്പഴന്നൂരിനെ ജനറൽ സെക്രട്ടറി ആയും ഷാഫർ മുക്കുന്നതിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു. ദുബൈയിലെ ഖിസൈസ് ബിൻ ഷബീബ് മാളിൽ വെച്ച് നവംബർ 2ാം തിയതി നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻപ്രസിഡന്റ് അഡ്വ: വൈ. എ. റഹീം കുടുംബ സംഗമം ഉത്ഘാടനം നിർവഹിച്ചു. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുക്കാൻ പ്രിസൈഡിങ് ഓഫീസറായി ചുമതല വഹിച്ചത്, ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് ഫരീദ് ആയിരുന്നു.
വൈസ് പ്രസിഡണ്ട്മാരായി ബുനൈസ് കാസിം, സിബി ബൈജുവിനെയും, ജോയിന്‍റ് സെക്രട്ടറിമാരായി റഹീം കടയ്ക്കൽ, ബൈജു കരുണാകരനെയും, ജോയിന്‍റ് ട്രഷറർമാരായി ഷംനാദ് കടയ്ക്കൽ, സഫീര്‍ ഖാന്‍ തൊളിക്കുഴിയെയും, മീഡിയ വിങ്ലേക്കായി രശ്മി സുന്ദരേശൻ, ഷെറിൻ തുടയന്നൂർ, റൂബിയ സുധീർ എന്നിവരെയും തിരഞ്ഞെടുത്ത്. റിയാദ് കടയ്ക്കല്‍,സൈഫ് കുമ്മിള്‍, ഷാജി ലാല്‍ കടയ്ക്കല്‍, സഫീർ ഖാന്‍ ചിതറ, സജീവ് കുമ്മിള്‍, സുരേഷ് കൃഷ്ണ കടയ്ക്കല്‍, സിയാദ് മുക്കുന്നം, ഹിജാസ് നജീം, ഷാന്‍ ചാവരുകുന്ന്, ഷാജുലെൻസ് മണലുവെട്ടം, നിസാം പള്ളിക്കുന്ന്, ബിന്ദു കുമാരി എന്നിവരാണ് എക്സികുട്ടീവ് അംഗങ്ങള്‍.