PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബിയിൽ വിപുലമായ ഒരുക്കങ്ങൾ; സംഘാടക സമിതി രൂപീകരിച്ചു.

മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബിയിൽ വിപുലമായ ഒരുക്കങ്ങൾ; സംഘാടക സമിതി രൂപീകരിച്ചു.

മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബിയിൽ വിപുലമായ ഒരുക്കങ്ങൾ; സംഘാടക സമിതി രൂപീകരിച്ചു.

അബുദാബി: നവംബർ 9 ന് അബുദാബി സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളിലാണ് അബുദാബി മലയാളി സമൂഹം.
ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ, അൽ ഐൻ ഇന്ത്യാ സോഷ്യൽ സെന്റർ, കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്നീ അബുദാബിയിലെയും അൽ ഐനിലെയും ഗവൺമെന്റ് അംഗീകൃത സംഘടനകളുടെയും മലയാളം മിഷൻ, ലോക കേരള സഭ എന്നീ സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെയും സംയുക്ത നേതൃത്വത്തിലാണ് ‘മലയാളോത്സവം’ എന്നപേരിൽ സ്വീകരണം ഒരുക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻറെ അബുദാബി സന്ദർശനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ വിളിച്ചു ചേർത്ത സംഘാടകസമിതി രൂപീകരണയോഗത്തിൽ ചെറുതും വലുതുമായ അൻപതിലേറെ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു.

ലോക കേരളസഭ മെമ്പർ ഇ കെ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലുലു ഗ്രൂപ്പ് മീഡിയ ആൻഡ് കമ്മ്യുണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു.

ഡോക്ടർ എം എ യൂസഫ് അലി (മുഖ്യ രക്ഷാധികാരി), വി നന്ദകുമാർ, കെ മുരളീധരൻ, രാജൻ അമ്പലത്തറ, കുഞ്ഞിരാമൻ നായർ, ജയചദ്രൻ നായർ, ബാവ ഹാജി, ടി എം സലിം, റസ്സൽ മുഹമ്മദ് സാലി, പി പദ്മനാഭൻ , യേശുശീലൻ, ബാബു വടകര, എ കെ ബീരാൻ കുട്ടി, റോയ് ഐ വർഗീസ്, അബ്ദുല്ല ഫാറൂഖി, അബ്ദുൽ റഹ്മാൻ തങ്ങൾ, ഡോക്ടർ സുധാകരൻ, പി പി വർഗീസ്, അബുബക്കർ, ശംസുദ്ധീൻ, ജലീൽ പൊന്നേരി, രാംരാജ്, ഓമനക്കുട്ടൻ, മുഹമ്മദ് ഹുസൈൻ (രക്ഷാധികാരികൾ ), അഡ്വ. അൻസാരി സൈനുദീൻ (ചെയർമാൻ), ഇ കെ സലാം, സത്യബാബു, ടി ഹിദായത്തുള്ള, കെ. വി. ബഷീർ, സൂരജ് പ്രഭാകർ, സഫറുള്ള പാലപ്പെട്ടി, റാശിദ് പൂമാടം, ഹമീദ് പരപ്പ, ഗഫൂർ എടപ്പാൾ, ചന്ദ്രശേഖരൻ, നിർമ്മൽ ചിയ്യാരത്ത്, ഷുക്കൂറലി കല്ലിങ്കൽ, പി എം ഫാറൂഖ്, എം കെ സജീവൻ, രാകേഷ് മൈലപ്രത്, അഡ്വ. സലിം ചോലമുഖത്ത്, വി ടി വി ദാമോദരൻ, മണികണ്ഠൻ, അബൂബക്കർ വെരൂർ, സന്തോഷ് കുമാർ എടച്ചേരി, ടി വി എൻ കുട്ടി, സുരേഷ് തിരുകുളം, ഇന്ദ്ര തയ്യിൽ (വൈസ് ചെയർമാൻമാർ), ടി കെ മനോജ് (ജനറൽ കൺവീനർ), കൃഷ്ണകുമാർ (കോഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്ന 251 സംഘാടസമിതിക്ക് രൂപം നൽകി.

സംഘാടകസമിതി രൂപീകരണയോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, അൽ ഐൻ ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി, ഉപദേശകസമിതി ചെയർമാൻ സൂരജ് പ്രഭാകർ, മലയാളം മിഷൻ അലൈൻ ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്തിഖർ, ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ മുൻ സാഹിത്യവിഭാഗം സെക്രട്ടറി നാസർ വിളഭാഗം, ഇന്ത്യൻ മീഡിയ സെക്രട്ടറി റാശിദ് പൂമാടം, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് കെ. വി. ബഷീർ, അൽ ഐൻ മലയാളി സമാജം പ്രസിഡന്റ് ഡോ. സുനീഷ് കൈമല, യുവകലാസാഹിതി ജനറൽ സെക്രട്ടറി നിധിൻ, ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ, ഫ്രണ്ട്‌സ് ശാസ്ത്ര സാഹിത്യ പരിഷദ് യുഎഇ സെക്രട്ടറി അനിൽകുമാർ പൊന്നപ്പൻ, ഐ. എം. സി. സി യുഎഇ സെക്രട്ടറി പി. എം. ഫാറൂഖ്, അൽ ഐൻ താരാട്ട് ആക്ടിങ്ങ് പ്രസിഡന്റ് ഡോ. ജിഷ, ഡോ. സുധാകരൻ, റോയ് ഐ വർഗ്ഗീസ്, ഹമീദ് ഈശ്വരംഗമംഗലം, പി.വി. പദ്മനാഭൻ, സന്തോഷ് കുമാർ, ടി വി സുരേഷ് കുമാർ, അഹമദ് മുനവ്വർ, അനി മോൻ രവീന്ദ്രൻ തുടങ്ങി അബൂദബി, അൽ ഐൻ മേഖലകളിൽ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു. ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ സ്വാഗതവും കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് കുമാർ നായർ നന്ദിയും പറഞ്ഞു.നവംബർ ഒമ്പതിന് ഞായറാഴ്ച വൈകിട്ട് ഏഴിന് അബൂദബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് മുഖ്യമന്ത്രി പിണറായി വിജയന്  സ്വീകരണം ഒരുക്കിയിട്ടുള്ളത്.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment