ക്രൗൺ ഹോസ്പിറ്റൽ അബുദാബി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അബുദാബി: ക്രൗൺ ഹോസ്പിറ്റൽ അബുദാബി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23 ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയാണ് ക്യാമ്പ് ഒരുക്കുക. ക്രൗൺ ഹോസ്പിറ്റൽ ബ്ലഡ് ഡോണേഴ്സ് ഫോർ യു മായി സംയുക്തമായി ബ്ലഡ് ബാങ്ക് അബുദാബിയുടെ സഹകരിച്ചാണ് ക്യാമ്പ് ഒരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ ഉള്ള നമ്പറിൽ ബന്ധപെടാം എന്ന് അധികൃതർ അറിയിച്ചു. മുസാഫാ M 11 യിൽ പ്രവർത്തിക്കുന്ന ക്രൗൺ ഹോസ്പിറ്റലിന്റെ മുൻ ഭാഗത്താണ് ബ്ലഡ് ബാങ്ക് അബുദാബി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.