PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപാരമ്പര്യവും സംസ്കാരവും നിറഞ്ഞു നിന്ന ഇന്ത്യൻ മീഡിയ അബൂദബി ഓണം മൂഡ് 2025

പാരമ്പര്യവും സംസ്കാരവും നിറഞ്ഞു നിന്ന ഇന്ത്യൻ മീഡിയ അബൂദബി ഓണം മൂഡ് 2025

പാരമ്പര്യവും സംസ്കാരവും നിറഞ്ഞു നിന്ന ഇന്ത്യൻ മീഡിയ അബൂദബി ഓണം മൂഡ് 2025

അബൂദബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബൂദബി, എൽ എൽ എച് – ലൈഫ് കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് ‘ഓണം മൂഡ് 2025’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ലൈഫ് കെയർ ഹോസ്പിറ്റൽ, മുസ്സഫയിലെ പാർട്ടി ഹാളിലായിരുന്നു ആഘോഷം. കുടുംബങ്ങളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. മാവേലിയും, അത്തപ്പൂക്കളവും, സംഗീത വിരുന്നും, വിഭവ സമൃദ്ധ്യമായ സദ്യയും നൃത്ത പരിപാടികളുമുൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.
പ്രസിഡന്റ് സമീർ കല്ലറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷീദ് പൂമാടം സ്വാഗതവും, ട്രഷറർ ഷിജിന കണ്ണൻ ദാസ് നന്ദിയും പറഞ്ഞു. പ്രധാന പ്രായോജകരായ ബുർജിൽ ഹോൾഡിങ്സ് റീജിയണൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ നിവിൻ വർഗീസ്, വിൻസ്‌മേര ജ്വലേഴ്സ് യു എ ഇ റീട്ടെയിൽ ഹെഡ് അരുൺ നായർ, എ ബി സി കാർഗോ അബൂദബി ബ്രാഞ്ച് മാനേജർ സോനു സൈമൺ, ഹൈവേ ഗാർഡ്, റജബ് കാർഗോ എന്നിവർക്ക് ഇന്ത്യൻ മീഡിയ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂർ, ജോയിന്റ് സെക്രട്ടറി നിസാമുദ്ധീൻ, എൽ എൽ എച്  & ലൈഫ് കെയർ ഹോസ്പിറ്റൽസ് അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ ഷിഹാബ് എന്നിവർ പങ്കെടുത്തു.
കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളെയും മുതിർന്നവരെയും ആദരിച്ചു. മത്സരങ്ങളും വിനോദങ്ങളും ആഘോഷത്തിന് പുതുമ നൽകി. വിഷ്ണു നാട്ടായിക്കലായിരുന്നു ഓണ മത്സരങ്ങൾ നിയന്ത്രിച്ചത്. റഷീദ് കൊടുങ്ങല്ലൂർ, സൽക്ക മുഹമ്മദ് ഷഹൽ എന്നിവരായിരുന്നു ഗാന വിരുന്നു ഒരുക്കിയത്. റസാക്ക് തിരുവത്രയാണ് ഓണ തനിമയിൽ ആർട്ട് ഒരുക്കിയത്. പ്രവാസത്തിലെ ഒരു കുടുംബസംഗമമായി, കേരളത്തിന്റെ നാടൻ പാരമ്പര്യവും സംസ്കാരവും നിറഞ്ഞു നിന്ന ചടങ്ങ് വിപുലമായ പരിപാടികൾ കൊണ്ട് വിത്യസ്തമായതായി ഭാരവാഹികൾ അറിയിച്ചു. സാംസ്കാരികവും പാരമ്പര്യവും വിളിച്ചോതുന്ന ഇത്തരത്തിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ മീഡിയ അബൂദബി ഭാരവാഹികൾ അറിയിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment