ഡി. ആഡ് മീഡിയ ഒരുക്കുന്ന മ്യൂസിക് കൺസേർട്ട് “ഹാപ്പി ബേബി സാറ്റർഡേ നൈറ്റ്” നാളെ അബുദാബിയിൽ.
അബുദാബി: സംഗീത ആസ്വാദകർക്കായി ഡി. ആഡ് മീഡിയ ഒരുക്കുന്ന മ്യൂസിക് കൺസേർട്ട് “ഹാപ്പി ബേബി സാറ്റർഡേ നൈറ്റ്” സെപ്റ്റംബർ 13 അബുദാബിയിൽ അരങ്ങേറും. റാപ്പ്, ബീറ്റ്‌ബോക്സ്, ഫോക്, ഡിജെ, ഡാൻസ് തുടങ്ങിയവഎല്ലാം ഒരുമിപ്പിച്ചാണ് സാറ്റർഡേ നൈറ്റ് മ്യൂസിക് ഷോ ഒരുക്കുന്നത്. മലയാളത്തിലെ ആദ്യകാല റാപ്പർ ഫെജോ, പ്രമുഖ പ്ലേ ബാക് സിംഗർ ആര്യ ദയാൽ, കേരളത്തിലെ ആദ്യ ബീറ്റ് ബോക്സർ എ.ഡി.ജെ, പ്രമുഖ നാടൻപാട്ട് കലാകാരൻ രഞ്ജു ചാലക്കുടി, മുസ്തഫ എന്നിവരാണ് മ്യൂസിക് ഷോയ്ക്ക് നേതൃത്വം നൽകുന്നത്. റാപ്പ്, ബീറ്റ്‌ബോക്സ്, ഫോക്, ഡിജെ, ഡാൻസ് പെർഫോമൻസുകൾ എല്ലാം ഒരുമിപ്പിച്ചാണ് സാറ്റർഡേ നൈറ്റ് മ്യൂസിക് ഷോ ഒരുക്കുന്നത്.

ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സെപ്റ്റംബർ 13 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ പരിപാടിയ്ക്കു തുടക്കം കുറിയ്ക്കും. അബുദാബിയിലെ ഹാപ്പി ബേബി മൊബൈൽസിലൂടെ സൗജന്യ പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാമെന്നു ഷോ ഡയറക്ടർ ജാസിർ ബിൻ സലീം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 054 54 1313 3 എന്ന നമ്പറിൽ ബന്ധപ്പെടാം.