യുവതാരം സിംഗർ ഹനാന്‍ ഷാ യുടെ മ്യൂസിക് ഷോ സെപ്റ്റംബർ 6 ന് അബുദാബിയിൽ.
അബുദാബി: യുവ ഗായകൻ ഹനാന്‍ ഷാ ഒരുക്കുന്ന ”ലോട്ട് ഹനാൻ ഷാ ലൈവ് കൺസേർട്ട്” മ്യൂസിക് ഷോ സെപ്റ്റംബർ 6 ശനിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കും. വൈകുന്നേരം ആറ് മണിമുതലാണ് പരിപാടി അരങ്ങേറുക. പരിപാടിയുടെ എല്ലാ ക്യാറ്റഗറിയിലുമുള്ള ടിക്കറ്റുകൾ ലുലു എസ്‌ചെഞ്ചുകളിൽ ലഭ്യമാണെന്ന് ഷോ ഡയറക്ടർ ഫിറോസ് മണ്ണാർക്കാട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 522 8866 അല്ലെങ്കിൽ 050 912 5500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അധികൃതർ അറിയിച്ചു.
‘ചിറാപുഞ്ചി’, ‘കസവിനാൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളി സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായകനാണ് മലപ്പുറം സ്വദേശി ഹനാൻ ഷാ. ലൈവ് പ്രകടനങ്ങളിലൂടെയും സമൂഹമാധ്യമത്തിലെ സജീവമായ ഇടപെടലുകളിലൂടെയും ഹനാൻ ഷാ എന്ന യുവഗായകൻ ഗൾഫ് നാടുകളിലെയും സംഗീത ആസ്വാദകർക്കിടയിൽ നവ തരംഗമായി മാറിയിരിക്കുകയാണ്. 2022 ൽ പുറത്തിറങ്ങിയ ‘പറയാതെ അറിയാതെ’ എന്ന സിംഗിൾ ഗാനത്തിലൂടെയാണ് 24 വയസ്സുകാരൻ പ്രശസ്തിയിലേക്ക് ഉയർന്നത്. ഹനാൻ ഷാ എന്ന തന്റെ യൂട്യൂബ് ചാനലിൽ കവറുകൾ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തിൽ 50 ലക്ഷത്തിലേറെ ആരാധകരാണ് ഈ യുവഗായകനുള്ളത്. ചിറാപുഞ്ചി, കസവിനാല്‍, ഇന്‍സാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് ഹനാന്റെ വൈറല്‍ ഗാനങ്ങള്‍.