ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം: വിജയരാഘവനും ഉർവശിക്കും പുരസ്കാരം.
മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഉർവശിയെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. അനിമൽ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാർഡിന് അർഹനായി. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റർ.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍
പ്രത്യേക പരാമര്‍ശം – നെകൾ,
തിരക്കഥ – ചിദാനന്ദ നായിക് (സൺഫ്ലവേഴ്സ് വേർ ദ ഫസ്റ്റ് വൺ ടു നോ)
നറേഷന്‍ / വോയിസ് ഓവര്‍ – ഹരികൃഷ്ണൻ എസ്
സംഗീത സംവിധാനം – പ്രാനിൽ ദേശായി
എഡിറ്റിങ് – നീലാദ്രി റായ്
സൗണ്ട് ഡിസൈന്‍ – ശുഭരൺ സെൻഗുപ്ത
ഛായാഗ്രഹണം – ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമൻ
സംവിധാനം – പിയുഷ് ഠാക്കുർ (ദ ഫസ്റ്റ് ഫിലിം)
ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്‌സ് – ഗിദ്ദ്- ദ സ്കാവഞ്ചർ
നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്‍വയേണ്മെന്റല്‍ വാല്യൂസ് – ദ സൈലൻഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി – ഗോഡ്, വൾച്ചർ ആൻഡ് ഹ്യൂമൻ
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം – ടൈംലെസ് തമിഴ്നാട്
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം –
നവാഗത സംവിധായകന്‍ – ശിൽപിക ബോർദോലോയി
മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം – ഫ്ലവറിങ് മാൻ