A.M.M.A തെരഞ്ഞെടുപ്പ്; മത്സരത്തിൽ നിന്ന് പിന്മാറി നടൻ ബാബുരാജ് നടൻ സുരേഷ് കൃഷ്ണയും
ജനൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിന്റെ പേര് ഉയർന്ന് വന്നതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നടനും നിർമാതാവുമായ വിജയ് ബാബുവും ബാബുരാജ് മത്സരിക്കുന്നതിനെ എതിർത്തിരുന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും തനിക്കെതിരെ ആരോപണമുയർന്നപ്പോൾ താനും മാറിനിന്നിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നേതൃസ്ഥാനത്തേക്ക് ഇത്തവണ സ്ത്രീകൾ വരട്ടെയെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു. അതേസമയം, ബാബുരാജ് മത്സരിക്കുന്നതിനെ അനുകൂലിച്ച് നടി ഉഷാ ഹസീന രംഗത്തെത്തിയിരുന്നു. ബാബുരാജ് സംഘടനയ്ക്ക് പുനർജന്മം നൽകിയ ആളാണെന്നും അദ്ദേഹം മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്നും ഉഷാ ഹസീന റിപ്പോർട്ടറിനോട് പറഞ്ഞു. ബാബുരാജിനെതിരെയുള്ളവർ വോട്ട് ചെയ്യാതിരുന്നാൽ പോരെ എന്നും അവർ പറഞ്ഞു. ഒപ്പം ഉഷാ ഹസീന ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും വിമർശിക്കുകയും ചെയ്തു.