PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് സീസൺ 3 യിൽ അബുദാബി എറണാകുളം ജില്ലാ കെഎംസിസി ജേതാക്കളായി.

മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് സീസൺ 3 യിൽ അബുദാബി എറണാകുളം ജില്ലാ കെഎംസിസി ജേതാക്കളായി.

മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് സീസൺ 3 യിൽ അബുദാബി എറണാകുളം ജില്ലാ കെഎംസിസി ജേതാക്കളായി.

അബൂദാബി : അബൂദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് സീസൺ 3 യിൽ അബുദാബി എറണാകുളം ജില്ലാ കെഎംസിസി ജേതാക്കളായി.  കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ പഞ്ചായത്ത് കെ എം സി സി റണ്ണർ അപ് ആയി. വൈസ് പ്രസിഡന്റ്‌ അബ്ദുറഹ്മാൻ തങ്ങളുടെ അധ്യക്ഷതയിൽ അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രെറ്റർ അജിൽ ഉൽഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഹിദായത്തുള്ള ബാറ്റ് ചെയ്ത് ടൂർണമെൻ്റിന് തുടക്കം കുറിച്ചു. ചടങ്ങിൽ ബിലാൽ, നസീർ രാമന്ദളി, അഹ്മദ്കുട്ടി തൃത്താല, നൗഷാദ് ഹാഷിം ബക്കർ, ഇബ്രാഹിം മുസ്‌ലിയാർ, സിദ്ദീഖ് എളേറ്റിൽ, അലി അബ്ദുല്ല, കെ എം സി സി നേതാക്കളായ പികെ അഹമ്മദ് , അഡ്വ മുഹമ്മദ്‌ കുഞ്ഞി, ഹംസ നടുവിൽ, ബി സി അബൂബക്കർ, സാബിർ മാട്ടൂൽ, ഹനീഫ പടിഞ്ഞാറേമൂല, കോയ തിരുവത്ര , മൊയ്‌ദുട്ടി വേളേരി, അസീസ് കാളിയാടൻ, ഹുസൈൻ സി കെ, അബ്ദുറഹ്മാൻ, അൻവർ, ജാഫർ തങ്ങൾ, സാദിക്ക് മുട്ടം, പി കെ അഷ്‌റഫ്‌, സമീർ പുറത്തൂർ, മുഹമ്മദ്‌ ഞെക്ലി, ഷെബിനാസ്, മുഹമ്മദ്‌ ആലമ്പാടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  അഷ്‌റഫ്‌ നജാത്, ഹസ്സൻ കുഞ്ഞി, അഷ്‌റഫ്‌ അലി പുതുക്കുടി, അലി പാലക്കോട്, ഷാഹിദ് ചെമ്മുക്കൻ, ഹസ്സൻ അരീക്കൻ ഇസ്മായിൽ പങ്കെടുത്തു. ആവേശം വാനോളമുയർന്ന മത്സര നിമിഷങ്ങളിൽ ക്രിക്കറ്റ് പ്രേമികളുടെ പങ്കാളിത്തം കൊണ്ട് സെന്റർ നിറഞ്ഞു കവിഞ്ഞു. ഇസ്ലാമിക്‌ സെന്ററും കെ എം സി സി യും തമ്മിൽ നടന്ന സൗഹൃദ മത്സരം വളരെ ആവേശത്തോനൊടുവിൽ കെഎംസിസി വിജയികളായി.
16 ടീമുകൾ മാറ്റുരച്ച ട്യൂർണമെൻ്റിന്റെ സിയാദ് ,ശുഹൈബ്, ശബീർ, ജാഫർ തെന്നല, തൂഫൈൽ കോട്ടയം അഷ്‌റഫ്‌ ടി എ, റസാക്ക് മംഗലം, സുധീർ എറണാകുളം ജലീൽ മന്യയ, അബ്ദു സമദ്,തസ്‌ലീം, അലി കോട്ടക്കൽ, കരീം കീടത്, ഹാഷിം സുലൈമാൻ മംഗലം, ഷിർഹാബ് ,സക്കറിയ, മുജീബ് ഇടതുങ്ങൾ, ബാവ വെട്ടം, റഹീം ഷാ, അബ്ദുൽ കരീം, സൽമാൻ , നവാസ് ഹനീഫ,തുടങ്ങിയവർ ടൂർണ്ണമെൻ്റ് നിയന്ത്രിച്ചു. ടൂർണമെന്റ് ലെ മികച്ച ബറ്ററായി എറണാകുളം കെഎംസിസി ടീമിൻ്റെ ഷിഹാബു ഹഫീസും മികച്ച ബൗളറായി. അൽത്താഫ് തിരുവള്ളൂർ പഞ്ചായത്ത് കെഎംസിസിയെയും തിരഞ്ഞെടുത്തു. ടൂർണമെന്റ് ന്റെ വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സ്പോർട്സ് സെക്രട്ടറി അനീഷ് മംഗലവും എന്നിവർ സമ്മാനിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ ഇസ്‌ലാമിക് സെൻ്റർ ട്രഷറർ നസീർ രാമന്തലിയൂം വൈസ് പ്രസിഡൻ്റ് അഹമ്മദ് കുട്ടിയൂം നൽകി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment