PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHഇന്ത്യൻ അംബാസഡറെയും ബിസിനസ് പ്രതിനിധിസംഘത്തെയും സ്വീകരിച്ച് റാസൽഖൈമ ഭരണാധികാരി

ഇന്ത്യൻ അംബാസഡറെയും ബിസിനസ് പ്രതിനിധിസംഘത്തെയും സ്വീകരിച്ച് റാസൽഖൈമ ഭരണാധികാരി

ഇന്ത്യൻ അംബാസഡറെയും ബിസിനസ് പ്രതിനിധിസംഘത്തെയും സ്വീകരിച്ച് റാസൽഖൈമ ഭരണാധികാരി

റാസൽഖൈമ: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെയും ഒപ്പമുണ്ടായിരുന്ന ബിസിനസ് പ്രമുഖരുടെ പ്രതിനിധിസംഘത്തെയും സഖർ ബിൻ മുഹമ്മദ് സിറ്റി യിലുള്ള കൊട്ടാരത്തിൽ സ്വീകരിച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി.  അംബാസഡറെയും പ്രതിനിധിസംഘത്തെയും ഊഷ്മളമായി സ്വാഗതം ചെയ്ത ശൈഖ് സൗദ്, യു.എ.ഇയും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെനെക്കുറിച്ച് ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനും പരസ്പര താൽപര്യങ്ങൾക്കും ഉതകുന്ന രീതിയിൽ ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു.
റാസൽഖൈമ എമിറേറ്റും ഇന്ത്യയും തമ്മിലുള്ള സഹകരണ സാധ്യതകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും, എമിറേറ്റിന്റെ സാമ്പത്തിക നേട്ടങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ഇതിനുപുറമേ, പൊതുവായ താൽപര്യമുള്ള ഒട്ടേറെ വിഷയങ്ങളിൽ ഇരുപക്ഷവും ആശയവിനിമയം നടത്തി.  തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിന് ഡോ. ദീപക് മിത്തലും സംഘവും ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയോട് നന്ദി പറഞ്ഞു. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെയും, യു.എ.ഇയുടെ പ്രാദേശികവും അന്തർദേശീയവുമായ ഉന്നത സ്ഥാനത്തെയും അവർ പ്രശംസിച്ചു. റാസൽഖൈമ എമിറേറ്റ് കൈവരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ വികസന മുന്നേറ്റങ്ങളെയും പ്രതിനിധിസംഘം അഭിനന്ദിച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment