PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ രാജ്യാന്തര പുസ്തകമേള: പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

ഷാർജ രാജ്യാന്തര പുസ്തകമേള: പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

ഷാർജ രാജ്യാന്തര പുസ്തകമേള: പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

ഷാർജ: ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകമേള (എസ്ഐബിഎഫ്) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഷാർജ ബുക്ക് അതോറിറ്റി ക്ഷണിച്ചു. 10 വിഭാഗങ്ങളിലായി ആകെ 6,25,000 ദിർഹമാണ് (1.5 കോടിയിലേറെ രൂപ) സമ്മാനത്തുക. താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 31 വരെ പുസ്തകമേളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നോമിനേഷൻ സമർപ്പിക്കാം. നവംബർ 4 മുതൽ 16 വരെ നടക്കുന്ന 45-ാമത് പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.
∙ നാല് പ്രധാന വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ
എമിറാത്തി പുസ്തകങ്ങൾ: നോവൽ, അക്കാദമിക് പുസ്തകം, കവിത, ആദ്യ നോവൽ എന്നിവയ്ക്ക് ആകെ 3 ലക്ഷം ദിർഹം.
മികച്ച അറബിക് നോവൽ: ഒന്നരലക്ഷം ദിർഹം (എഴുത്തുകാരനും പ്രസാധകനും തുല്യമായി വീതിക്കും).
മികച്ച രാജ്യാന്തര പുസ്തകം: ഇംഗ്ലീഷ് ഫിക്ഷൻ, നോൺ-ഫിക്ഷൻ വിഭാഗങ്ങളിലായി 1 ലക്ഷം ദിർഹം.
പബ്ലിഷർ റെക്കഗ്നിഷൻ: മികച്ച പ്രാദേശിക, അറബ്, രാജ്യാന്തര പ്രസാധകർക്ക് 25,000 ദിർഹം വീതം (ആകെ 75,000 ദിർഹം).
2025, 2026 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പ്രധാനമായും പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment