PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHയുഎഇയിൽ നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; റാസൽഖൈമ ​ഗലീല മാളിൽ എക്സ്പ്രസ് സ്റ്റോർ തുറന്നു

യുഎഇയിൽ നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; റാസൽഖൈമ ​ഗലീല മാളിൽ എക്സ്പ്രസ് സ്റ്റോർ തുറന്നു

യുഎഇയിൽ നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; റാസൽഖൈമ ​ഗലീല മാളിൽ എക്സ്പ്രസ് സ്റ്റോർ തുറന്നു

റാസൽഖൈമ: നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കന്നതിന്റെ ഭാ​ഗമായി റാസൽഖൈമ ​ഗലീല മാളിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റാസൽഖൈമ കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ഷെയ്ഖ് അർഹാമ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമി ലുലു എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ന​ഗരാതിർത്തികളിലേക്കുമം റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് റാസൽഖൈമ ​ഗലീല മാളിൽ ലുലു എക്സ്പ്രസ് സ്റ്റോർ എന്ന് എം.എ യൂസഫലി വ്യക്തമാക്കി. കൂടുതൽ മേഖലകളിലേക്ക് റീട്ടെയ്ൽ സാന്നിദ്ധ്യം വർധിപ്പിക്കുമെന്നും അദേഹം പറഞ്ഞു.19,200 സ്ക്വയർ ഫീറ്റിലുള്ള ലുലു എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉത്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. ​ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, റോസ്റ്ററി, പഴം പച്ചക്കറി, ബ്യൂട്ടി പ്രൊഡ്ക്ട് തുടങ്ങിയവ അടക്കം മികച്ച നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും ഉണ്ട്. ഷോപ്പിങ്ങ് സു​ഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിം​ഗ് ഏരിയയും സജ്ജമാണ്.

ഉപഭോക്താകൾക്ക് ഏറ്റവും മികച്ച റമദാൻ ഷോപ്പിങ്ങ് കാലം ഉറപ്പാക്കുമെന്ന് എം.എ യൂസഫലി :

റമദാൻ കാലത്ത് ലുലു സ്റ്റോറുകളിൽ വിലവർധനവ് ഉണ്ടാകില്ലെന്നും മികച്ച വിലസ്ഥിരത ഉറപ്പാക്കിയുണ്ടെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച റമദാൻ ഷോപ്പിങ്ങ് കാലമാണ് ഉപഭോക്താകൾക്ക് ലുലു നൽകുന്നതെന്നും അദേഹം വ്യക്തമാക്കി.27ലധികം രാജ്യങ്ങളിലെ സംഭരണ കേന്ദ്രങ്ങൾ വഴി ആ​ഗോള ഉത്പന്നങ്ങളുടെ ശേഖരമാണ് റമദാന് ലുലു ഒരുക്കിയിരിക്കുന്നത്. ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെയാണ് കിഴിവ്. അവശ്യ ഉത്പന്നങ്ങൾക്ക് വിലസ്ഥിരതയും ഏർപ്പെടുത്തിയിട്ടുണ്ട്.ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ് തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment