PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഎ ഡി എം  വനിതാ ചർച്ചാപാനലിൽ  കണ്ണൂരിലെ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കുക്കാനം റഹ്‌മാന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശിതമായി.

എ ഡി എം  വനിതാ ചർച്ചാപാനലിൽ  കണ്ണൂരിലെ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കുക്കാനം റഹ്‌മാന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശിതമായി.

എ ഡി എം  വനിതാ ചർച്ചാപാനലിൽ  കണ്ണൂരിലെ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കുക്കാനം റഹ്‌മാന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശിതമായി.

അബുദാബി: അബുദാബി മലയാളീസ് അസോസിയേഷൻ (ADM) വനിതകൾക്കായി സംഘടിപ്പിച്ച വിജ്ഞാനപരവും ആരോഗ്യകരവുമായ ചർച്ചാപാനൽ ഏറെ ശ്രദ്ധേയമായി. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ ക്ലാസുകൾ

പരിപാടിക്ക് പ്രൗഢിയും ഗൗരവവും നൽകി. ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കുക്കാനം റഹ്‌മാൻ രചിച്ച രണ്ട് പുസ്തകങ്ങൾ – “ഒരധ്യാപകൻ്റെ ജന്മം “, “അവൾ അവളുടെ കഥ പറയുന്നു ” എന്നീ പുസ്തകങ്ങൾ ശ്രീമതി റഹ്മത്തിൽ നിന്നും എഴുത്തുകാരിയും പ്രിൻസിപ്പാളുമായ ഡോ. ഹസീനാ ബീഗം ഏറ്റുവാങ്ങി. ഐ വ്യൂ പബ്ലിക്കേഷൻസ്  ആണ് അവൾ അവളുടെ കഥ പറയുന്നു എന്ന നോവലിൻ്റെ പ്രസാധകർ.

“ഒരധ്യാപകൻ്റെ ജന്മം “- എന്ന ആത്മകഥ പായൽ ബുക്ക്സ് ആണ് പ്രസാധകർ. ഈ പുസ്തകത്തിൻ്റെ രണ്ടാം പതിപ്പും പുറത്തിറങ്ങി. സത്യസന്ധമായ നേർചിത്രങ്ങളായി വേറിട്ട ആഖ്യാന ശൈലിയിലൂടെ പൊടിപ്പും തൊങ്ങലുകളുമില്ലാതെ വരച്ചിരിക്കുന്ന ആത്മകഥ. അറിവിനെയും വായനാസംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന ഈ ചടങ്ങ് സദസിന്റെ ശ്രദ്ധയാകർഷിച്ചു. എ ഡി എം പ്രസിഡന്റ് വിദ്യ നിഷാൻ, ജോയിന്റ് സെക്രട്ടറി നാദിയ, ലേഡീസ് കൺവീനർ ഫാത്തിമ ഷിൻസി,  എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഫലപ്രദമായ പാരൻ്റിംഗ് എന്ന വിഷയത്തിൽ ഡോ. ഹസീനാ ബീഗവും , യോഗയും സമഗ്ര ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. ബൽക്കീസും , സ്ത്രീകളുടെ ആരോഗ്യവും ജീവിത ശൈലിയും എന്ന വിഷയത്തിൽ ഡോ. അനു മാത്യൂസും ക്ലാസെടുത്തു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment