PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ് ‌ ‌

യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ് ‌ ‌

യുഎഇയുടെ ‘നസീജ്’ ദേശീയ പദ്ധതിയുടെ ഭാ​ഗമായി ലുലു ​ഗ്രൂപ്പ് ‌ ‌

അബുദാബി : വസ്ത്രമാലിന്യങ്ങൾ കുറയ്ക്കുന്നതിനും ടെക്സ്റ്റൈൽ മേഖലയെ പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ മാതൃകയിലേക്ക് മാറ്റുന്നതിനായുള്ള നസീജ് പദ്ധതിയിൽ പങ്കാളിയായി ലുലു. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ സാന്നിദ്ധ്യത്തിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, എമിറേറ്റ്സ് ഫൗണ്ടേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.വസ്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ചു കളയുന്ന രീതിക്ക് പകരം, അവ വീണ്ടും ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുത്ത് രാജ്യത്തിന്റെ സുസ്ഥിര വികസനവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.നാഷണൽ പ്രോജക്ട്‌സ് ഓഫീസ്, സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം, എമിറേറ്റ്‌സ് ഫൗണ്ടേഷൻ, തദ്‌വീർ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി.

യുഎഇയുടെ സുസ്ഥിരവികസനത്തിന് കരുത്തേകുന്ന പദ്ധതിയുടെ ഭാ​ഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും, ‘നസീജ്’ പദ്ധതിക്ക് ഏറ്റവും മികച്ച പിന്തുണ നൽകുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. രാജ്യത്തിന്റെ നെറ്റ് സീറോ വിഷന് വേ​ഗതപകരുന്നതിനായി പദ്ധതിയിലേക്ക് പൊതുജന പങ്കാളിത്വം കൂടുതൽ വിപുലമാക്കുന്നതിനുള്ള പിന്തുണ നൽകുമെന്നും അദേഹം വ്യക്തമാക്കി.ലുലു സ്റ്റോറുകളിൽ ടെക്സ്റ്റൈൽ റീസൈക്ലിങ്ങ് പോയിന്റുകൾ അടക്കം കൂടുതൽ വിപുലമാക്കും. ഉപഭോക്താകൾക്ക് ഉൾപ്പടെ ഉപയോ​ഗിക്കുന്നില്ലാത്ത വസ്ത്രങ്ങൾ ഈ പോയിന്റെുകളിൽ നിക്ഷേപിച്ച് നസീജ് പദ്ധതിയുടെ ഭാ​ഗമാകാം.അഡ്നോക് ഡിസ്ട്രിബ്യൂഷൻ, അൽദാർ, ലാൻഡ്മാർക്ക് ​ഗ്രൂപ്പ്, ഡെലിവെറോ, തലാബത്ത് അടക്കം 14സ്ഥാപനങ്ങളും പ​ദ്ധതിയുടെ ഭാ​ഗമായി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment