PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIയുഎഇയിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്

യുഎഇയിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്

യുഎഇയിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്

ദുബായ്: ഇന്ന്(ബുധൻ) വ്യാപാരം ആരംഭിച്ചപ്പോൾ വില കുറഞ്ഞത് ആഭരണ പ്രേമികൾക്കും നിക്ഷേപകർക്കും വീണ്ടും അനുകൂല അവസരമൊരുക്കുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് ദുബായിൽ സ്വർണവില താഴേക്ക് പോകുന്നത്. കഴിഞ്ഞ മാസത്തെ റെക്കോർഡ് നിരക്കുകളിൽ നിന്നുള്ള വലിയൊരു തിരുത്തലാണ് ഇപ്പോൾ വിപണിയിൽ ദൃശ്യമാകുന്നത്.ഇന്നലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 485.25 ദിർഹമായിരുന്നത് ഇന്ന് രാവിലെ 481.50 ദിർഹമായി കുറഞ്ഞു. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 3.75 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഇരുപത്തിരണ്ട് കാരറ്റ് സ്വർണം ഗ്രാമിന് 449.25 ദിർഹത്തിൽ നിന്ന് 3.25 ദിർഹം കുറഞ്ഞ് 446 ദിർഹത്തിലെത്തി.ജൂൺ രണ്ടിന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 542.50 ദിർഹവും 22 കാരറ്റിന് 502.25 ദിർഹവുമായിരുന്നു വില. അവിടെനിന്നു നോക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 61 ദിർഹവും (11 ശതമാനത്തിലേറെ), 22 കാരറ്റിന് 56.25 ദിർഹവും നിലവിൽ കുറഞ്ഞിട്ടുണ്ട്. ജൂൺ ആദ്യവാരത്തിലെ ഉയർന്ന നിരക്കുകൾ കണ്ട് സ്വർണം വാങ്ങാൻ മടിച്ചവർക്ക് വലിയ ആശ്വാസമാണ് ഈ വിലയിടിവ് നൽകുന്നത്.അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും വർധിപ്പിച്ചേക്കുമെന്ന സൂചനകളും ആഗോള വിപണിയിലെ ചലനങ്ങളുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,980 ഡോളറിന് താഴേക്ക് പോയത് ആഗോളതലത്തിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറയുന്നതിന്റെ ലക്ഷണമായി നിരീക്ഷകർ വിലയിരുത്തുന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment