PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പ് ജൂലൈ 9 മുതൽ 19 വരെ

ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പ് ജൂലൈ 9 മുതൽ 19 വരെ

ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പ് ജൂലൈ 9 മുതൽ 19 വരെ

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന ‘ഇൻസൈറ്റ്-2026’ സമ്മർ ക്യാമ്പ് ജൂലൈ 9 മുതൽ 19 വരെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.സ്കൂൾ വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ പ്രായവിഭാഗങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ക്യാമ്പിൽ പരിചയസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും.4 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്കായി ബ്രെയിൻ ജിം, ശാസ്ത്രപരിചയം, കലാ-കരകൗശല പരിശീലനം, ആശയവിനിമയ നൈപുണ്യ വികസനം എന്നിവയും 9 മുതൽ 12 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി സ്റ്റം (STEM) അധിഷ്ഠിത പ്രോജക്ട് ബേസ്ഡ് , പരിശീലനം, നേതൃത്വ പരിശീലനം, കോഡിംഗും റോബോട്ടിക്സും, പൊതുപ്രസംഗ പരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

13 വയസ്സും അതിന് മുകളിലുള്ളവർക്കായി നേതൃത്വ അക്കാദമി, സംരംഭകത്വ വികസന പരിപാടി, പ്രോജക്ട് അധിഷ്ഠിത പഠനം, റോബോട്ടിക്സ്, കരിയർ വിലയിരുത്തലും മാർഗനിർദേശവും ഉൾപ്പെടുന്ന പ്രത്യേക പരിശീലന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.ദിവസേന വൈകുന്നേരം 5.00 മുതൽ രാത്രി 9.00 വരെ നടക്കുന്ന ക്യാമ്പ്, വർഷങ്ങളായി അബുദാബിയിലെ പ്രവാസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ വിശ്വാസവും പ്രിയവും നേടിയ പഠന പരിശീലന വേദിയാണ്. കുട്ടികളുടെ സർഗാത്മകത, ചിന്താശേഷി, നേതൃത്വഗുണം, ആശയവിനിമയ വൈദഗ്ധ്യം, സാങ്കേതിക അറിവ് എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.ഓൺലൈൻ മുഖേനയാണ് ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ.

കൂടുതൽ വിവരങ്ങൾക്ക് 02 642 4488 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രജിസ്റ്റ്രേഷൻ ലിങ്ക് :    https://forms.iicabudhabi.org/

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment