PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEനിരവധി തൊഴിൽ അവസരങ്ങളുമായി ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ; ജൂൺ 18, 19 തീയതികളിൽ ദുബായിൽ വാക്ക്-ഇൻ ഇന്റർവ്യൂ

നിരവധി തൊഴിൽ അവസരങ്ങളുമായി ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ; ജൂൺ 18, 19 തീയതികളിൽ ദുബായിൽ വാക്ക്-ഇൻ ഇന്റർവ്യൂ

നിരവധി തൊഴിൽ അവസരങ്ങളുമായി ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ; ജൂൺ 18, 19 തീയതികളിൽ ദുബായിൽ വാക്ക്-ഇൻ ഇന്റർവ്യൂ

ദുബായ്: ജിസിസിയിലെ പ്രമുഖ ലോജിസ്റ്റിക്സ്, കൊറിയർ കമ്പനിയായ എബിസി കാർഗോ ആൻഡ് കൊറിയർ (ABC Cargo & Courier) വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. കമ്പനിയുടെ ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ. ജൂൺ 18, 19 (വ്യാഴം, വെള്ളി) തീയതികളിൽ ദുബായിൽ വെച്ചാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുക. കാർഗോ & കൊറിയർ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള എബിസി കാർഗോ, ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസനീയമായ സേവനങ്ങൾ നൽകിവരുന്നു. കാർഗോ, കൊറിയർ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ രാജ്യാന്തര സേവനങ്ങൾക്ക് പുറമേ, ആഭ്യന്തര ഡെലിവറികളും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

പ്രധാന ഒഴിവുകൾ:

• ബിസിനസ് ഡെവലപ്മെന്റ് മാനേജർ (4 ഒഴിവുകൾ) : യുഎഇയിൽ ബിസിനസ് ഡെവലപ്മെന്റ്/സെയിൽസ് രംഗത്ത് 5 മുതൽ 7 വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
• ഐടി സപ്പോർട്ട് എക്സിക്യൂട്ടീവ് (5 ഒഴിവുകൾ): വിൻഡോസ്, മൈക്രോസോഫ്റ്റ് 365, നെറ്റ്വർക്കിംഗ് എന്നിവയിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന.
• സീനിയർ അക്കൗണ്ടന്റ് (4 ഒഴിവുകൾ): എം.കോം (M.Com) യോഗ്യതയും യുഎഇയിൽ 3 മുതൽ 5 വർഷം വരെയുള്ള പ്രവൃത്തിപരിചയവും വേണം. ഉടനടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവർക്ക് മുൻഗണന.
• കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് – സെയിൽസ് (20 ഒഴിവുകൾ): മികച്ച ആശയവിനിമയ ശേഷിയുള്ള ബിരുദധാരികളെയാണ് പരിഗണിക്കുന്നത്.
• ഡ്രൈവർ കം സെയിൽസ്മാൻ (20 ഒഴിവുകൾ): യുഎഇ മാനുവൽ ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് 2 വർഷത്തെ യുഎഇ പരിചയവും ഉണ്ടായിരിക്കണം.

ഇന്റർവ്യൂ വിവരങ്ങൾ:
• തീയതി: 2026 ജൂൺ 18 & 19
• സമയം: രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെ
• സ്ഥലം: എബിസി കാർഗോ കോർപ്പറേറ്റ് ഓഫീസ്, അൽ ഖൈൽ മാളിന് എതിർവശം, അൽ കൂസ്, ദുബായ്.
•യുഎഇയിലെ ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിൽ അന്തരീക്ഷവും കരിയർ വളർച്ചയും ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് എബിസി കാർഗോ മാനേജ്മെന്റ് അറിയിച്ചു

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment