അബുദാബി മാർത്തോമ്മാ യുവജനസഖ്യം കൺവൻഷൻ ജൂൺ 18 മുതൽ
അബുദാബി:അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഖ്യം കൺവൻഷൻ-2026 ജൂൺ 18, 19, 20 തീയതികളിൽ നടക്കും. അനിശ്ചിതത്വങ്ങളിലെ വിശ്വാസത്തിന്റെ ഉറപ്പ് എന്ന പ്രമേയത്തിൽ മുസഫ മാർത്തോമ്മാ ദേവാലയത്തിൽ 3 ദിവസവും രാത്രി 7.30മുതലാണ് കൺവൻഷൻ. റവ. മനു വർഗീസ് ധ്യാനയോഗങ്ങൾക്ക് നേതൃത്വം നൽകും. അബുദാബി മാർത്തോമ്മാ യുവജനസഖ്യം ക്വയറിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയുമുണ്ടാകും. വിവരങ്ങൾക്ക്: 056-6620118, 056-3264042 നമ്പറിൽ ബന്ധപ്പെടണം.