കോടമ്പുഴ സ്വദേശി അബ്ദുസ്സലാം ദുബായിൽ അന്തരിച്ചു
ദുബായ്: ഫറോക്ക് കോടമ്പുഴ പരുത്തിപ്പാറ സ്വദേശി അബ്ദുസ്സലാം (54) ദുബായിൽ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതനായി. ദുബായിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. പരേതനായ വടക്കേരി മൊയ്തീൻ കോയയുടെ മകനാണ്. ഭാര്യ: സുലൂജ. മക്കൾ: മിഥിലാജ് (ഷാർജ), മിൻഹാജ്, ഫാത്തിമ മിദ്ഹ. സഹോദരങ്ങൾ: പോ ക്കുട്ടി, ബിച്ചിപ്പാത്തു, ആയിഷ ബീവി, നബീസ, സുബൈദ. ദുബായ് മുഹൈസിനയിൽ വെച്ച് മയ്യത്ത് നിസ്കാരവും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയി. നാളെ (ബുധൻ) രാവിലെ 7:30-ന് കോടമ്പുഴ ബഅ്‌ലവി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.