മാമ്പഴപ്രേമികൾ കാത്തിരുന്ന അൽ മദീന മംഗോ കാർണിവെലിന് അബുദാബിയിൽ തുടക്കമായി.
അബുദാബി: അബുദാബിയിൽ അൽ മദീന ഹൈപ്പർമാർക്കറ്റുകളിൽ മംഗോ കാർണിവെലിന് തുടക്കമായി. വിവിധ രാജ്യങ്ങളിൽ നിന്നായി മുപ്പതിൽ അധികം മാമ്പഴങ്ങളാണ് അൽ മദീന മാംഗോ കാർണിവലിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യ, പാകിസ്ഥാൻ, തായ്‌ലൻഡ്, യെമൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നെത്തിച്ച പ്രീമിയം മാമ്പഴങ്ങളാണ് ഈ കാർണിവലിന്റെ പ്രധാന ആകർഷണം. ജൂൺ 12 മുതൽ 21 വരെ നടക്കുന്ന ഈ ഉത്സവത്തിൽ 30-ലധികം ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.ഫെസ്റ്റിന്റെ ഉദ്ഘാടന അബുദാബിയിലെ ഖലീഫ സിറ്റിയിലുള്ള അൽ മദീന ബ്രാഞ്ചിൽ വെച്ച് നടന്നു. ഡയറക്ടർമാരായ ശഹബാസ് സലാം, ഫൈസ് മുഹമ്മദ് പൊയിൽ, അൽ ഖൈലി ഗ്രൂപ്പ് ജനറൽ മാനേജർ അബ്ദുൽറഹ്മാൻ അൽ മെഹ്‌രി, എജിഎം ഷഫീഖ് ഹമീദ്, ഓപ്പറേഷൻസ് മാനേജർ ലെക്കി രാമചന്ദ്രൻ, പർച്ചേസ് മാനേജർ ഷഫീർ കൊളക്കാട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.അബുദാബിയിലെ അൽ മദീന ഹൈപ്പർമാർക്കറ്റ് ശാഖകളിലൊട്ടാകെ മംഗോ കാർണിവെൽ ഒരുക്കിയിട്ടുണ്ട്.

മാമ്പഴങ്ങൾക്ക് പുറമെ, ബേക്കറി ആന്റ് ഹോട്ട് ഫുഡ്സ് വിഭാഗം പ്രത്യേകം തയ്യാറാക്കിയ മാമ്പഴ കേക്കുകൾ, ഡെസേർട്ടുകൾ, സലാഡുകൾ, അച്ചാറുകൾ, ചട്ണികൾ, ജ്യൂസുകൾ തുടങ്ങി വൈവിധ്യമാർന്ന ട്രോപ്പിക്കൽ വിഭവങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 1971 മുതൽ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് മുന്നേറുന്ന അൽ മദീന ഹൈപ്പർമാർക്കറ്റ്, ഇന്ന് മിഡിൽ ഈസ്റ്റിലുടനീളം സാന്നിധ്യമുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലയായി വളർന്നു. നിലവിൽ അബുദാബിയിൽ 19 ബ്രാഞ്ചുകളുള്ള ഗ്രൂപ്പ് 2028 ഓടെ അത് 32 ബ്രാഞ്ചുകളാക്കി വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.