PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകുന്നംകുളം എൻ.ആർ.ഐ ഫോറം അബുദാബി ചാപ്റ്റർ ഈദ് സംഗമവും പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു.

കുന്നംകുളം എൻ.ആർ.ഐ ഫോറം അബുദാബി ചാപ്റ്റർ ഈദ് സംഗമവും പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു.

കുന്നംകുളം എൻ.ആർ.ഐ ഫോറം അബുദാബി ചാപ്റ്റർ ഈദ് സംഗമവും പ്രവർത്തന ഉദ്ഘാടനവും സംഘടിപ്പിച്ചു.

അബുദാബി:  കുന്നംകുളം എൻ.ആർ.ഐ ഫോറം അബുദാബി ചാപ്റ്റർ ഈദ് സംഗമവും പ്രവർത്തന ഉദ്ഘാടനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. 2026 – 27 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്ത്യാ സോഷ്യൽ കൾച്ചറൽ സെന്റർ പ്രസിഡന്റ്  ജയചന്ദ്രൻ നായർ നിർവഹിച്ചു. എൻ ആർ ഐ ഫോറം പ്രസിഡണ്ട് ഫസൽ കുന്നംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി  രഘു ഗോപാലൻ സ്വാഗതവും,ട്രഷറർ സുദിനൻ നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റിയെ കുന്നംകുളം എൻആർഐ ഫോറം രക്ഷാധികാരി കൂടിയായ  ഷാജി വള്ളിക്കാട്ടിരി സദസ്സിന് പരിചയപ്പെടുത്തി. കഴിഞ്ഞ ആറ് വർഷമായി സംഘടന നയിച്ച മുൻ പ്രസിഡണ്ട്  നൗഷാദ് അസീസിനെ ചടങ്ങിൽ ആദരിച്ചു.
അബുദാബി മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ്  മനോജ് ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐഎസ്‌സി ജനറൽ സെക്രട്ടറി സത്യബാബു, സമാജം ജനറൽ സെക്രട്ടറി സുരേഷ് , കെ സ്  സി ജനറൽ സെക്രട്ടറി സജീഷ് നായർ, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ്  സമീർ കല്ലറ, സെക്രട്ടറി റാഷിദ്‌ പൂമാടം, ശക്തി പ്രസിഡന്റ് കൃഷ്ണകുമാർ, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, റോയ് ഐ വർഗീസ്  തുടങ്ങിയ അബുദാബി പൊതുസമൂഹത്തിലെ നിരവധി വ്യക്തിത്വങ്ങളാണ് ആഘോഷവേളയിൽ ഭാഗമായത്.
എൻആർഐ ഫോറം അംഗങ്ങളും കുട്ടികളും കൂടാതെ ഇശൽ ബാൻഡ്  അബുദാബി കലാകാരന്മാരും ചേർന്ന്  വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.  അബുദാബി ഹംദാൻ റഹ്മത്ത് കാലിക്കറ്റ് പാർട്ടി ഹാളിൽ ആണ് പരിപാടി നടന്നത്.അബുദാബിയിലെ വിവിധ  സംഘടനകളുടെ പ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്ത ചടങ്ങ് പ്രവാസലോകത്തെ സൗഹൃദത്തിന്റെ ഒത്തുചേരലായി മാറി.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment