PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഫാമിലി മെമ്മറീസ് റമദാൻ ക്വിസ് 2026 – വിജയികളെ പ്രഖ്യാപിച്ചു.

അബുദാബി ഫാമിലി മെമ്മറീസ് റമദാൻ ക്വിസ് 2026 – വിജയികളെ പ്രഖ്യാപിച്ചു.

അബുദാബി ഫാമിലി മെമ്മറീസ് റമദാൻ ക്വിസ് 2026 – വിജയികളെ പ്രഖ്യാപിച്ചു.

അബുദാബി: അബുദാബി ഫാമിലി മെമ്മറീസ് സംഘടിപ്പിച്ച ഫാമിലിയ സീസൺ–7 റമദാൻ ക്വിസ് 2026ന്റെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ അബ്ദുൽറഹ്‌മാൻ കംബാല ഒന്നാം സ്ഥാനവും, മുഹമ്മദ് റഷാദ് രണ്ടാം സ്ഥാനവും, സൗദ മുസ്തഫ മൂന്നാം സ്ഥാനവും നേടി.

നവാസ് പയ്യോളിയുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ ഉദ്ഘാടനം നിർവഹിച്ചു. അസ്‌കർ മണാർക്കാട് അധ്യക്ഷത വഹിച്ചു.

ഹിഭായത്തുള്ള, അഹമ്മദ് കുട്ടി, അബ്ദുൽ സലാം, ബി.സി അബുബക്കർ, അഹമ്മദ് കുട്ടി, അഷ്റഫ് മാടായി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. കഴിഞ്ഞ ഏഴ് വർഷമായി റമദാൻ ക്വിസ് വിജയകരമായി സംഘടിപ്പിച്ചു വരുന്ന ക്വിസ് മാസ്റ്റർ അഡ്വ. മുഹമ്മദ് റഫീഖിനെ ചടങ്ങിൽ ആദരിച്ചു.

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഷ്റഫ് ഹസൈനാർ സ്വാഗതവും യു ശംസുദ്ധീൻ നന്ദിയും രേഖപ്പെടുത്തി. ജാഫർ ഫാറൂഖി, ജാഫർ തെണ്ണല എന്നിവർ പരിപാടികളുടെ സംഘാടനത്തിൽ നേതൃത്വം നൽകി.നാസ്സർ ,സി എച്ച് ഖരീം, കെ പി മുസ്തഫ,എ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കൺവീനർ എ പി ജാഫർ അബ്ദുള്ള സ്വാഗതം നടത്തി.എ വി നയീം നന്ദി രേഖപ്പെടുത്തി. ആർട്സ് സെക്രട്ടറി കെ പി അബ്ദുള്ള കെ പി അനസ് , എ റംഷാദ് ,എ പി റഷീദ് ,കെ മുഹമ്മദ് ഷിനാൻ ,ലത്തീഫ് ,ഫിറാഷ് ,എന്നിവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment